ഓടിത്തളരുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ മക്കൾ ഞങ്ങൾ ദുഃഖത്തിന് താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു അതെന്തൊരാശ്വാസമാണെന്നോ< എന്തൊരുത്സാഹമാണെന്നോ< ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും <നഷ്ടസ്വപ്നങ്ങളും< എല്ലാം നീ സഹിക്കുമെന്നും< പൊറുക്കുമെന്നും കരുതി ഞങ്ങൾ< തിമിർത്തല്ലോ< അധികമായാൽ അമൃതും വിഷമെന്ന് <ഞങ്ങൾ മറന്നു< ആലോഷത്തിമിർപ്പിൽ നിൻ< മേനിയായ കാടുകളൊക്കെ< വെട്ടിയൊതുക്കി പണക്കൊഴുപ്പിൽ നിന്നുടലായ< മലകൾ ഇടിച്ചു നിരത്തി< അങ്ങനെ അങ്ങനെ സുഖിച്ച് <കഴിയവേ ഓർത്തീലാ< നിന്റെ കണ്ണീരാൽ <' ഞങ്ങൾ മുങ്ങിത്താഴുമെന്ന്< നിന്റെ മിഴിനീർ ഞങ്ങൾക്ക് <പ്രളയമായ് തീരുമെന്ന്< അമ്മേ, മാപ്പ്! അമ്മേ, മാപ്പ്!< വ്യർഥമാണെങ്കിലും പറയുന്നു< പിഴവിനി പറ്റാതിരിക്കാം< അമ്മേ നീ പറയുക< നീ ഇനി കരയില്ലെന്ന്< കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന്< അമ്മേ മാപ്പ് <