ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/കരുതലായി കേരളം.
കരുതലായി കേരളം.
കരുതുവാൻ പഠിപ്പിച്ചൊരു മഹാമാരി. കരുതലായി, തലോടലായീക്കൊച്ചുകേരളം. ദുരന്തങ്ങൾ വിതച്ചമഹാവിപത്തുകൾ, ചെറുത്ത് തോൽപ്പിച്ചു നമ്മളൊന്നായി. കെടുന്നില്ല,തീരുന്നില്ല വിപത്തുകൾ. പുറത്തിറങ്ങാൻ കഴിയുന്നതേയില്ല. പേടിച്ച് വിറച്ച് കഴിയുന്നു ഞാൻ. എന്ന് തീരുമെൻ ദൈവമേ ഈ കഷ്ടകാലം. പ്രളയം വിതച്ച വിഷവിത്തുകൾ, കൊന്നൊടുക്കി ആയിരങ്ങളെ. വിടാതെ വീണ്ടും തുടരുന്നു മഹാവിപത്തുകൾ. പെയ്തിറങ്ങുന്നു വിഷമഞ്ഞിൻ തുള്ളിപോലെ. കരുതണം സഹജീവിയെയെന്ന്, പഠിപ്പിച്ചതാണീ വിപത്തുകൾ. വൈരം മറന്നൊരുമിക്കാം നമുക്ക്, നാടിനെ വിളഭൂമിയാക്കി മാറ്റിടാൻ.
|