ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/പ്രതിരോധമാണ് പ്രതിവിധി

17:42, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധമാണ് പ്രതിവിധി

അലാറത്തിന്റെ ഒച്ച കേട്ടാണ് ബാലു ഉറക്കത്തിൽ നിന്ന് ഉണർന്നത്. സമയം പുലർച്ചെ 5 മണി ആവുന്നേ ഉള്ളു. പാലക്കാട്‌ സ്റ്റേഷൻ എത്താറായി എന്ന് തോന്നുന്നു. ബാലു ബർത്തിൽ നിന്ന് താഴെ ഇറങ്ങി പുറത്തേക്ക് എത്തിനോക്കി. അടുത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള ആളുകളുടെ ബഹളം കംപാർട്മെന്റിന്റെ പല സ്ഥലങ്ങളിൽ നിന്നും കേൾക്കുന്നുണ്ട്. അപ്പോഴാണ് ബാലു ശ്രദ്ധിച്ചത് എതിർവശത്തിരിക്കുന്ന കുടുംബാംഗങ്ങൾ എല്ലാവരും മുഖത്ത് തൂവാല കെട്ടിയിരിക്കുന്നു. അപ്പോഴാണ് ഇന്നലെ കേട്ട പ്രധാന വാർത്ത ഓർത്തത്‌. രാജ്യം കോവിഡ് മഹാമാരിയുടെ ഭീതിയിലാണെന്ന്. ബാലു പാന്റിന്റെ പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത് മുഖത്ത് കെട്ടി. മുൻകരുതൽ നല്ലതിനാണല്ലോ പ്രതിരോധമാണ് പ്രതിവിധി. ബാലു ട്രെയിനിൽ നിന്ന് ഇറങ്ങി നഗരത്തിലേക്ക് നടന്നു നീങ്ങി.

അപർണ. എം
6A ജി.എച്ച്.എസ്.ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ