ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രാധാന്യവും .......

17:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44032 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ പ്രാധാന്യവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ പ്രാധാന്യവും
പ്രകൃതിയുടെ പ്രാധാന്യവും,
പ്രകൃതിയുടെ പ്രതികരണവും

പ്രകൃതി എന്നത് ഒരു അമൂല്യവരധാനമാണ് ആ വരദാനത്തിൽ പക്ഷികളും, മൃഗങ്ങളുo, മനുഷ്യനും ,ചെടികളും , മരങ്ങളും എല്ലാം ചേരുന്നതാണ്. ആ പ്രകൃതിയിൽ അറിവും തിരിച്ചറിവും എല്ലാം അടങ്ങിയവരാണ് മനുഷ്യർ. അവർ പ്രക്യതി യെ തിരിച്ചറിയണം. അല്ലാതെ പ്രകൃതിയെ നശിപ്പിക്കാൻ അല്ല നോക്കേണ്ടത് നാം പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രകൃതി പ്രതികരിക്കുക തന്നെ ചെയ്യും. തിരിച്ച് പ്രകൃതിയെ സ്നേഹിക്കുകയാണെങ്കിൽ പ്രകൃതി തിരിച്ച് സ്നേഹിക്കുന്നത് സ്നേഹത്തോടെയായിരിക്കും. പ്രകൃതിയെ നശിപ്പിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട് . അതുപോലെ പ്രകൃതിയെ നിലനിർത്താനും ഒരുപാട് മാർഗങ്ങളുണ്ട്.പ്രകൃതിയെ നശിപ്പിക്കുന്നത് എങ്ങനെ എന്നാൽ പ്രകൃതിയിലെ മരങ്ങളെ വെട്ടിനശിപ്പിക്കുക ,ഫക്ടറികളിൽ നിന്നുള്ള പുക പ്രക്യതിയെ വളരെയധികം ബാധിക്കുന്നതാണ് കാരണം ഈ പുക അന്തരീക്ഷം മലിനമാക്കുകയും പ്രകൃതിയെ പിഷകരമായ ഒരു acid പുറം തള്ളുകയും അത് ഒരു മഴയായ് പെയ്ത് ആസിഡ്റയിൻ (acid rain) എന്ന മഴ പെയ്യുകയും അത് പ്രകൃതിയിൽ മരങ്ങളുടെ ഇലകളെയും തറയിൽ നിൽക്കുന്ന പുല്ലുകളെയും ഈ അസിസ്റയിൻ (acid rain) നശിപ്പിക്കുന്നു. ഈ അസിസ്റയിൻ മൂലം പ്രകൃതിയിലെ ഓരോ ജീവജാലങ്ങൾക്കും ആപത്ത് സംഭവിക്കുകയും ചെയ്യുന്നു .ഇതുപോലെ നിരവധി അസുഖങ്ങൾ ഉണ്ടാക്കുന്നു . കേൻസർ, അസിഡ്റയിൻ ശ്വാസതടസ്സം എന്നിങ്ങനെ ഒരു പാട് അസുഖങ്ങൾ ഉണ്ടാകുന്നു . ഇതെക്കെ . ഗർഭിണികൾക്കും കുട്ടികൾക്കും വളരെയധികം ബാധിക്കുന്നു. അതുപോലെയാണ് പ്ലാസ്റ്റിക്ക് കത്തിക്കുന്നത് . ഈ പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ കുട്ടികൾക്കും ,ഗർഭിണികൾക്കും വൃദ്ധരായവർക്കും വളരെ പെട്ടന്ന് ബാധിക്കും ഇങ്ങനെ ഇങ്ങനെ വളരെയധികം രോഗങ്ങളാണ് ഉണ്ടാക്കുന്നത് . പ്രകൃതിയെ നശിപ്പിക്കുമ്പോൾ. എന്നാൽ പ്രകൃതിയെ നിലനിർത്തുക എന്നത് പ്രകൃതിക്കും വളരെയധികം ഭലപ്രതമായ കാര്യമാണ്. ശുദ്ധമായ വായു ശ്വാസിക്കാൻ പ്രകൃതിയെ ശുചിയായി നിലനിർത്തുന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. പ്രകൃതിയെ നിലനിർത്തുന്നത് എങ്ങനെ എന്നാൽ മരങ്ങളെ വെട്ടി നശിപ്പിക്കാതെ പുതിയ തൈകൾ വെച്ച് പിടിപ്പിച്ച് മരങ്ങൾ ഉണ്ടാക്കാം. പ്ലാസ്റ്റിക്കുകൾ കത്തിക്കാതെ ശേഖരിക്കാം. പ്രകൃതി വെറുക്കാനല്ലാ നാം പഠിക്കേണ്ടത് സ്നേഹിക്കാനാണ് പഠിക്കേണ്ടത്. നാം ഇനി വരുന്ന തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ നാം ഇപ്പോൾ തന്നെ മുൻകരുതലുകൾ എടുക്കേണ്ടതാണ്. നാം പ്രകൃതിയെ ഇങ്ങനെയൊക്കെ നശിപ്പിക്കുകയാണെങ്കിൽ പ്രകൃതി തന്നെ പ്രതികരിക്കും. അതൊക്കെ കണ്ടവരാണ് നമ്മൾ ഓഹിചുഴലിക്കാറ്റ് വെള്ളപൊക്കം അങ്ങനെ നിരവധി പ്രകൃതിദുരന്തങ്ങൾ ഉണ്ടായി. പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിച്ചാൽ പ്രകൃതി തീർച്ചയായും പ്രതികരിക്കും. അതാണ് പ്രകൃതിയുടെ പ്രാധാന്യവും പ്രകൃതിയുടെ പ്രതികരണവും...

Nithya. S
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം