സൂര്യ൯ മറഞ്ഞൂ വെയിലും മറഞ്ഞൂ ഭൂമിയാകവേ ഭീതി പട൪ന്നൂ മഴയുമായ് പ്രണയത്തിലായിരുന്നവ൪ പിന്നെ മഴയെന്നു കേട്ടാൽ വെറുത്തു നിന്നു പുഴകൾ നിറഞ്ഞു വയല്‍ നിറഞ്ഞു കടലായി കഴിഞ്ഞൂ ഭൂമിയെല്ലാം ചങ്കുറപ്പുള്ള മലയാളികളോ പ്രളയത്തിൽ ഭീതിയിൽ കുലുങ്ങാതെ നിന്നു ഒന്നായി നേരിട്ടാദുരന്തത്തെ മലയാള നാടിന്നൊരാശ്വാസമായ് പലതല്ല നമ്മളൊന്നെന്നുമേ ഒരുമിച്ച് തോല്പിച്ചു ദുരന്തത്തെത്തന്നെയും.