ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/പൊരുതാം കരുത്തോടെ
പൊരുതാം കരുത്തോടെ
.......................................ഒരു കാലഘട്ടത്തെ ഓർക്കാൻ വരും തലമുറക്ക് അതിജീവനത്തിന്റെ പാഠം നൽകാൻ ഇതാ ഒരു കോവിഡ് കാലം കൂടി...... നാളെ ലോകം കോവിഡിനെ ഒരുമയുടെ പെരുമ പറഞ്ഞു തന്നെ ഓർക്കും. ഇത് കാലഘട്ടം മാറ്റി രചിച്ചത് ഒരു ജനതയുടെ ഭ്രാന്തൻ കാലഘട്ടത്തെ ആണ്.പ്രളയം വന്നപ്പോഴേ നാം തിരിച്ചറിഞ്ഞു മലയാളിയുടെ ഒരുമ. എന്നിട്ടും മായാതെ പോയ ചില ശീലങ്ങൾ ഒരു കുഞ്ഞു വൈറസ് മാറ്റി കുറിച്ചു. നാം അതിജീവിക്കുകയാണ് മഹാമാരിയെ .... വ്യക്തിശുചിത്വവും പരിസരശുചിത്വവും ഒപ്പം രോഗപ്രതിരോധ ശേഷിയും ഒരുപോലെ പ്രാധാന്യം അർഹിക്കുന്ന ഈ കാലഘട്ടത്തിൽ അനേകായിരങ്ങൾ പൊലിഞ്ഞു വീഴുന്നത് നിത്യവും നാം കാണുന്നു .എത്ര ഭയാനകമാണാകാഴ്ച്ച..... എന്നാൽ മരണമുഖത്തുനിന്നും ജീവിതത്തിന്റെ തീരത്തെത്തിയ 93കാരനും88കാരനും ലോകജനതക്ക് നൽകുന്ന പാഠം അത്ര മേൽ ഒരു തിരിച്ചറിവാണ്.. യുവത്വങ്ങൾ പോലും മരണത്തിന് കീഴടങ്ങുന്ന നിസ്സാഹയമായ ദുരന്ത മുഖത്ത് ഈ വൃദ്ധദബതികൾ മലയാളികളെ നയിക്കുന്നത് പഴയ ഓർമകൾ പോലും മായ്ച്ച ഒരു കാലഘട്ടത്തിലേക്കാണ് വൈറസിന്റെ താണ്ഡവത്തിനു മുന്പിൽ തിരിഞ്ഞു നോക്കുമ്പോൾ പാടത്തും പറമ്പിലും പണിയെടുത്തും കപ്പയും വിഷരഹിത പച്ചക്കറിയും വിളയിച്ചെടുത്ത് അത്യധികം പ്രതിരോധ ശേഷിയോടെ തുടിക്കുന്നു.. മരണത്തിന് കീഴടങ്ങുന്ന വരിൽ മറ്റെന്തെങ്കിലും ജീവിതശൈലീരോഗത്തിന് അടിമകളാണ്. അവിടെയാണ് ഈ വൃദ്ധദബതികൾ അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയാകുന്നത് ... ജീവിതത്തിന്റെ തിരകറ്റ നേരത്ത് ഒരിത്തിരി നേരം സ്വന്തം പറബിൽ നാം ഇങ്ങനെ ഒന്നിച്ചു ഉണ്ടായിരുന്നെങ്കിൽ ഒത്തിരി പ്രതീക്ഷകൾ ബാക്കി വച്ചു പോയ എത്രയോ ജീവനുകൾ ഇന്നും ഒരു പുഞ്ചിരിയോടെ കൂടെ ഉണ്ടായേനെ .... ഇന്ന് നാം ഏവരും വീടിനുള്ളിൽ ആണ് നിറവും മണവും രുചിയും മായം മാത്രമായ ഭക്ഷണം തേടി പോകാൻ വഴികളില്ലാതെ എന്നിട്ടെന്തുപറ്റിജനതക്ക് ..... അപ്പോൾ കോവിഡും ഒരു ഓർമപ്പെടുത്തലാണ്..... ചിലതൊക്കെ വരുബോൾ അത് അങ്ങനെ യാണ്...... പൊലിഞ്ഞു വീഴുന്ന ജീവനുകൾക്കിടയിലും നല്ലൊരു ജനതയെ നാളെക്കു വേണ്ടി സ്വപ്നം കണ്ടു കൊണ്ട് .....
|