ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/മറവി

16:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 04117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മറവി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറവി

മറന്നുവോ മനുഷ്യാ, നാം എല്ലാം
പ്രളയവും, നിപ്പയും പിന്നെ പ്രളയവും
ആഞ്ഞടിച്ചപ്പോ ഒന്നായിരുന്നവരാണ് നാം.
വർണ്ണവും ജാതിയും വലിപ്പവും
ഒന്നും നോക്കാതെ
പൊരുതിയ പോരാളികൾ, നാം.
എങ്കിലും മനുഷ്യാ, നാം എല്ലാം
എന്തേ മറക്കുന്നു.
ചില ഓർമപെടുത്തലുകൾ പോലെ ഇതാ
മഹാമാരി കൊറോണയും വന്നെത്തി.
അതും നമ്മൾ നേരിടും
ഒന്നിച്ചു തന്നെ പൊരുതും
എന്തു വ്യത്യസ്തമാണ് മനുഷ്യാ,
നിന്നുടെ സൃഷ്ടി.
ഓരോ മാരി വരുമ്പോഴും നിന്നിൽ
മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിച്ചൂ....
പക്ഷെ, മനുഷ്യാ
നിന്നിൽ ഒരു മാറ്റവും കാണുന്നില്ലല്ലോ.
ഹാ, കഷ്ടം
ഈ മാരിക്ക് ശേഷം എങ്കിലും
നിന്നിൽ ഒരു മാറ്റം ഉണ്ടാകുമെന്ന്
വെറുതെ ആശിച്ചുപോകുന്നു......


 

ഗായത്രി.ആർ
Xll സയൻസ് എച്ച്.എസ്.എസ് ചെട്ടികുളങ്ങര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത