ഒരു കാലമുണ്ടായിരുന്നീ പ്രകൃതി തൻ
സൗന്ദര്യമെങ്ങും നിറഞ്ഞ കാലം
ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു
ഹരിത വൃന്ദാവനമായ ഭൂമി
പൂങ്കുയിൽ തൻ മധുര നാദത്താൽ
ഉണരുന്ന പൂക്കളും ലതകളും
ചിരിതൂകി നിന്നൊരാ പോയകാലം
പൂത്തമരങ്ങളും പൂമരച്ചില്ലയും
പൂമണം വീശും കാറ്റിലുല-
ഞ്ഞൊരാ വസന്തകാലം
അറിയാതെ ആത്‌മാവിൽ
ആനന്ദമുണർന്നീടും അകലെയാം
പ്രകൃതി തൻ സൗന്ദര്യമോർത്താൽ
ഈവിധം ബഹുവിധ കാഴ്ചകൾ
തൻ സാഗരമാം പ്രപഞ്ചം
അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു
പ്രകൃതി ഭംഗി തൻ ശോഭ
മാഞ്ഞതെങ്ങനെ എന്നതിനു-
ത്തരം നമ്മൾ മനുഷ്യർ തന്നെ