മൈനയെന്നോമന മൈന-നല്ല മൈലാഞ്ചിക്കാട്ടിലെ മൈന, മൈക്കണ്ണു മിന്നുന്ന മൈന-നീല മൈലാടുംകുന്നിലെ മൈന ! മലവാരം വിട്ടു നീ വായോ-പാടാൻ മലയാളം പാട്ടോന്നു തായോ. മൈനയ്ക്കു വേണ്ടതെന്തായോ-തിന്നാൻ മൈസൂരിലെപ്പൂവൻ കായോ ? ദാഹത്തിനു നറും തേനോ-അന്തി താമസിക്കാൻ വനംതാനോ ? പാടുവാനോടക്കുഴലോ-ഒപ്പം പാരിന്റെ രാഗക്കുയിലോ ? പാടിപ്പറക്കാൻ വനിയോ-കൊത്താൻ പാകമായുള്ള കനിയോ ? കൊഞ്ചിപ്പറയാൻ പദമോ ?-വേണ്ടൂ നെഞ്ചലിയിക്കുംവിദമോ ?