ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/ശുചിത്വം ഒരു ജീവിതശൈലി

14:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം ഒരു ജീവിതശൈലി | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം ഒരു ജീവിതശൈലി


എന്തിനണ് അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് ശുചിത്വത്തിന് നാം ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നത്. ശരിയായ ശുചിത്വത്തിലൂടെ നമുക്ക് എത്രയോ മാരകമായേക്കാവുന്ന രോഗങ്ങളെ ഒരുപടി അകലത്തിൽ നിറുത്തുവാൻ സാധിക്കും അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് നമ്മുടെ എല്ലാ ഭാഗങ്ങളും ശുചിയായും വൃത്തിയായും സൂക്ഷിക്കുക എന്നുള്ളത്. എന്നാൽ നമ്മളിൽ പലരും ആൺ പെൺ വ്യത്യാസമില്ലാതെ തന്നെ അതിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൂടാതെ നമ്മുടെ ജീവിതരീതി ആഹാരരീതി എന്നിവയിൽ വന്ന മാറ്റങ്ങൾകൊണ്ട് സ്വാഭാവികമായും അതനുസരിച്ചുള്ള രോഗങ്ങളിലും രോഗാവസ്ഥയിലും മാറ്റങ്ങൾ വന്നു. ഇന്ന് നാമെല്ലാം അണുകുടുംബത്തിലേക്കും ആധുനിക രീതികളിലേക്കും മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ എല്ലാവർക്കു തിരക്കാണ്. അതിനിടയിൽ അറിഞ്ഞോ അറിയാതെയോ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല. പലപല രോഗങ്ങൾക്കും കാരണം വ്യക്തിശുചിത്വമില്ലായ്മയാണ്. അതുപോലെത്തന്നെയാണ് ജീവിതശൈലീരോഗങ്ങളായ ഷുഗർ പോലുള്ളവ പലതും. വേണ്ടത്ര ശ്രദ്ധിച്ച് ശുചിയായും ആരോഗ്യമായും നീങ്ങുകയാണെങ്കിൽ ഇത്തരത്തിലുള്ള പലതും ഒഴിവാക്കാൻ സാധിക്കും. അതുപോലെത്തന്നെ ഇവിടെ പ്രകൃതി നമ്മുടെ ആരോഗ്യം സംരക്ഷിക്കാനായി പലപല ഔഷധ സസ്യങ്ങൾ കൊണ്ടുവരുന്നുണ്ട്. പക്ഷെ ഇന്ന് ആ പ്രകൃതി എവിടെയാണ്. പ്രകൃതിയിലെ ഔഷധങ്ങൾ എവിടെയാണ് ? ഓരോ ദിവസവും പ്രകൃതി മലിനമാവുകയാണ്, മലിനമാക്കുകയാണ്. പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ കുന്നുകൂടിയിട്ട് പ്രകൃതി ഒരു ചവറ്റുകുട്ടയായിരിക്കുന്നു. തൽഫലമായി പല തരത്തിലുള്ള ബാക്ടീരിയകൾ വർദ്ധിക്കുന്നു. അത് അറിഞ്ഞോ അരിയാതെയോ നമ്മളിലേക്ക്എത്തുന്നു. അങ്ങനെ പലപല പകർച്ചവ്യാധികൾ ഉണ്ടാകുന്നു. അത് ജീവിത്തിൽ വളരെ ബുദ്ധിമുട്ടിക്കും. പ്രകൃതിയെ മലിനമാക്കാതിരിക്കുക. വ്യക്തിശുചിത്വം പാലിക്കുക. ആരോഗ്യം സംരക്ഷിക്കുക. അങ്ങിനെയെങ്കിൽ എന്തിനെയും നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

സൂര്യ റ്റി. എം.
7 D ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം