നമ്മുടെ പരിസ്ഥിതിയുടെ നാശത്തിന് കാരണക്കാരായ മനുഷ്യരുടെ പ്രവൃത്തികൾ വലിയ ദോഷം ചെയ്യുന്നുണ്ട് നമ്മൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മൂലം ഭൂമിയുടെ ജൈവവ്യവസ്ഥിതിക്ക് വലിയ ആഗാധമാണ് ഏൽപ്പിക്കുന്നത്. പ്ലാസ്‍റ്റിക് കവറുകളുടെ അമിതമായ ഉപയോഗമാണ് പ്രധാനകാരണം. മാത്രമല്ല മാംസങ്ങളുടെ അവശിഷ്‍ടങ്ങൾ പോലുള്ള മാലിന്യങ്ങൾ മൂലമുണ്ടാകുന്ന വെല്ലുവിളി. ചിക്കൻ വേസ്റ്റും ഭക്ഷണാവശിഷ്‍ടങ്ങളും വഴിയോരങ്ങളിൽ വലിച്ചെറിയുന്നത് മൂലം ജീർണ്ണിച്ച് അവയിൽനിന്നും രോഗാണുക്കൾ അവഭക്ഷിക്കുന്ന തെരുവ് മൃഗങ്ങളിലും,നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിനും പ്രധാനകാരണം. ശുചിത്വമില്ലായ്‍മ മൃഗങ്ങളിൽനിന്നും മറ്റും രോഗാണുക്കൾ പടരുന്നതും,പ്രകൃതിക്ക് നിരക്കാത്ത തരത്തിലുള്ള ഭക്ഷണരീതികളും എടുത്ത് പറയാവുന്നതാണ്.കൊറോണ(കൊവിഡ്-19) പോലെയുള്ള മഹാമാരികൾ ലോകത്ത് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നില്ലേ മനുഷ്യരാശിയുടെ നിലനിൽപ്പ് പോലും അവതാളത്തിലാവുന്ന തരത്തിലേക്ക് ഭൂമിയുടെ നാശത്തിന് മനുഷ്യരും ഒരു മുഖ്യപങ്ക് വഹിക്കുന്നില്ലേ,മനുഷ്യന്റെ ജീവിതശൈലിയിലും ഉണ്ടായ അച്ചടക്കമില്ലായ്‍മ ഭൂമിയുടെ നാശത്തിലേക്ക് വഴിവെക്കുന്നത് ഇനിയും നമ്മൾ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭൂമിയുടെ മരണം വിദൂരമല്ല