ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/വൈറൽ
വൈറൽ
ഒറ്റയടിക്ക്
രാജ്യം അടച്ചുപൂട്ടിയപ്പോൾ
തകർന്നു പോയവരോട്
ഒരു വാക്ക്.
നാം തകർന്നു വീണു പോയതല്ല,
അലിഞ്ഞില്ലാതാവുകയുമില്ല,
മെലിഞ്ഞുണങ്ങിപ്പോവുകയുമില്ല,
പണമില്ലെങ്കിൽ പിണമാവുമെന്ന
ശങ്കയും വേണ്ടേ വേണ്ട,
കാരണം...
അതിജീവനത്തിന്റെ ആദ്യചുവടുകൾക്കിനി
കരുത്തു കൂടുതൽ വേണം
ഉയിർത്തെണീക്കുവാൻ.
മഹാമാരികളെ നിർദ്ദയം
അകറ്റി നിർത്താതിരിക്കാൻ
കോവിഡ് വൈറസുകൾ
നമുക്കിവിടെ
അതിഥികളൊന്നുമല്ലല്ലോ?
മുഹമ്മദ് ഷാമിൽ. പി
|
10 A ജി.എച്ച്.എസ്.എസ്. പോരൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |