മാനവ കുലമിന്നു നാശത്തിന്റെ - പാതയിലാക്കുന്നു കൊറോണയാൽ. വായുവിലുടെ പകർന്നിടുന്ന - കൊറോണ രോഗം മഹാമരിയായ്. ലോകത്തെ എങ്ങും നിശ്ചലമക്കി- പൊട്ടിപ്പുറപ്പെട്ടു വൻ മരിയായ്. ജാതിമതത്തിന്റെ ഭേദമന്യേ - ലോകത്തിലോട്ടായി പകർന്നിടുന്നു. പണ്ഡിതൻമാർക്കും പാമരൻമാർക്കും- കുബേരൻമാർക്കും കൂതറകൾക്കും. വയസ്സിൻ വ്യത്യാസമൊന്നുമില്ലാതെ- ഒന്നുപോൽ വന്നുഭവിച്ചിടുന്നു. കല്യാണമില്ല ചടങ്ങുകളില്ല- ആഡംബരങ്ങളിന്നൊന്നമില്ല. വിപണിയിലൊട്ടു സാധനങ്ങളില്ല- രോഗത്തിനോട്ട് മരുന്നുമില്ല. ടീവി തുറന്നാൽ കൊറോണ- പത്രം തുറന്നാൽ കൊറോണ. മനുഷ്യ ജീവനിന്നെന്തുവില- ലോകാവസാനമിന്നിങ്ങെത്തിയോ. പിടഞ്ഞുവീഴും മനുഷ്യനിലേക്കു രോഗം പടരുന്നതെങ്ങനയാ വായുവിലുടെ പടർന്നിടുന്ന- രോഗത്തെ ശാസ്ത്രം ശമിപ്പിച്ചിടാം.