ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്/അക്ഷരവൃക്ഷം

13:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Champakulam (സംവാദം | സംഭാവനകൾ) (' [[{{PAGENAME}}/ഭീകരൻ |ഭീകരൻ ]] ( കവിത ) ചൈന എന്ന ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
           ഭീകരൻ     ( കവിത )


     ചൈന  എന്ന നാട്ടിൽ നിന്ന് 
     ഉയർന്നു  വന്ന  ഭീകരൻ 
     ലോകമാകെ  ജീവിതം  
     തകർത്തു കൊണ്ടു  നീങ്ങവേ 
    നോക്കുവിൻ ജനങ്ങളെ 
    കേരളത്തിലാകെയും 
    ഒന്നുചേർന്നു തീർത്തിടുന്ന 
    കരുണയും കരുതലും 
    ജാഗ്രത ...... ജാഗ്രത 
    മൂർച്ഛയേറും  ആയുധങ്ങൾ 
    അല്ല ജീവനാശ്രയം  
    ഒന്നുചേർന്ന മാനസങ്ങൾ 
    തന്നെയാണെന്നോർക്കണം 
   കൊറോണയെന്ന ഭീകരനാൽ 
   മരിച്ചിടാതെ നോക്കണം 
   കാക്കണം പരസ്പരം 
   നാടണഞ്ഞു  കൂട്ടരേ 
   കരുതണം  ജയത്തിനായ് 
   കൈകഴുകണം  തുരത്തുവാൻ 
   കൊറോണയെന്ന  ഭീകരനെ 
   തുരത്തുവാൻ നമ്മളേവരും 
                         ജോഫിയ ജോമോൻ 
                         VI  B