Login (English) HELP
Google Translation
കാലമേ നിൻ തമോഗർതപാ ളിയിൽ അറ്റു വീണൊരാ ജീവ ദളങ്ങൾ ബാക്കി വച്ചൊരാ വെൺ നിലാകനവുകൾ ചിതയിലുതിരാതെ ആളിപ്പരക്കും ആത്മതേജസ്സിൽ ഞങ്ങൾ വിരിച്ചൊരാ , പുതിയ വജ്രായുധത്തിന്റെ തീയിൽ ചുട്ടെരിക്കും ഈ മഹാമാരി ദുരിതകാലം മാഞ്ഞുപോയിടും പുതിയ വിത്തുകൾ മണ്ണിൽ വിതയ്ക്കും പുതിയ തളിരുകൾ ചില്ലയിൽ തെളിയും യുദ്ധഭൂവിനെ ശാന്തിവരിക്കും എതിരിടാൻ പോന്ന സേന ഉണ്ടെൻ മണ്ണിൽ എയ്തു വീഴ്ത്താൻ ശരമുണ്ട് കയ്യിൽ കൂട്ടിനുള്ളിൽ അടച്ചിരിപ്പാണ് നാം കൂട്ടുകൂടാത്തൊഴിഞ്ഞിരിപ്പാണ് നാം ഒരുമയിൽ കോർത്ത സ്നേഹമാല്യത്തിൻ ഉള്ളിലേറി പട പൊരുതിടുന്നു വർണമൊഴുകുന്ന ജീവിത വീഥിയിൽ ഉള്ളു കത്തവേ , ഇരുള് മൂടിടവേ ആത്മ നടന വിഹായസ വേദിയിൽ നറുനിലാ കാന്തി പെയ്യാൻ വിതുമ്പുന്നു നഷ്ടമായൊരാ നഷ്ടങ്ങൾ ഒക്കെയും തിരികെ എത്താതെ മങ്ങി മായില്ല പുതിയ അസ്ത്രമായി വീണ്ടും ജനിക്കും കർണികാരമായി വീണ്ടും ചിരിക്കും അസുര കണികകൾ അകലതകറ്റുവാൻ ലോക രക്ഷയ്ക് രോഗ മുക്തിക്കു അരികിൽ അണയാതെ കൈകൾ കൂപ്പിടും തീക്ഷണ പുഷ്പമായി മാറി നിന്നിടും