പരശുരാമൻ മഴുവെറിഞ്ഞ പുണ്യഭൂമി കേരളം മാവേലി നാടുവാണ സുന്ദരമാം കേരളം ഓണനാളിൽ തുമ്പിതുള്ളി ഉണരുന്ന കേരളം കഥകളിയും തുള്ളൽപ്പാട്ടും മുഴുങ്ങുന്ന കേരളം തെയ്യം തുള്ളണ കണ്ടൂല്ലേ പൂത്തിരുവാതിര കണ്ടൂല്ലേ ചുണ്ടൻവള്ളം താളത്തിൽ പോകുമ്പോൾ ആർപ്പുവിളിക്കുമെൻ കേരളം