നിനച്ചിരിക്കാ നേരത്ത്
കടന്നുവന്നിവൾ അതിഥിയായ്
കൊറോണയെന്നൊരു ഭീകരി
പരീക്ഷ എല്ലാം ഓടിപ്പോയ്
ജനങ്ങളെല്ലാം ഭീതിയിലായ്
ലോകം മുഴുവൻ നിശ്ചലമായ്
ദിനംതോറും മരണങ്ങൾ
ഭരണകർത്താക്കൾ പരിഭ്രാന്തരായ്
പിടിച്ചുകെട്ടും ആരിവളെ ?
പാവപ്പെട്ടവരും പണക്കാരും
ഒരുപോലിവളെ ഭയക്കുന്നു;
ഒത്തുചേരാം കൈകോർക്കാം
നിശ്ചിത അകലം പാലിക്കാം...
കയ്യും മുഖവും കഴുകീടാം
വ്യക്തി ശുചിത്വം പാലിക്കാം
ഉദ്യോഗസ്ഥർ നൽകീടും
നിർദ്ദേശങ്ങൾ പാലിച്ചാൽ
കൊറോണയാകും ഭീകരിയെ
തുരത്തീടാൻ കഴിഞ്ഞീടും
നിശ്ചയം വിജയം നാം നേടീടും...