11:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19016(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മനുഷ്യൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം മനുഷ്യൻ അഹം
എന്ന ഭാവത്തെ
മറക്കുന്ന നിമിഷം
മനസ്സാകുന്ന കവാടം
തൻ ദുഷ്ചിന്തകൾക്ക്
മുൻപിലടയ്ക്കപ്പെടുന്നു
ജീവിതമാം യാത്രയിൽ
നാമറിയാത്ത കാര്യങ്ങൾ
നടക്കാത്ത ഇടവഴികൾ
കാണാത്ത കാഴ്ചകൾ
എല്ലാം കാലത്തിന്റെ വികൃതിയിൽ
ദുരിതമായ് ആഞ്ഞടിക്കുന്നു
പണമെന്ന ലഹരിയിൽ
ഉള്ളിന്റെ ഉള്ളിൽ
അഹങ്കാരമെന്നവൻ
പിറവികൊണ്ടു
സമ്പത്തിൻ ഹരത്തിൽ
നാം ചെയ്യുന്ന പ്രവർത്തികൾ
പാപമാണെന്ന് നാം അറിയുന്നുവോ
നാം ചെയ്യുന്ന കർമ്മങ്ങൾ
നന്മയായ് തീരുമ്പോൾ
ജീവിതമാകുന്ന പാത
തൻമിഴികളിൽ
തെളിഞ്ഞു നിൽക്കും
ജാതിമതഭേദമന്യേ
മനുഷ്യരാണെന്നു
നാം ഓർത്തുകൊൾക
മരണമെന്ന പാതയിൽ
സഞ്ചരിക്കാതെ നാം
സ്നേഹമാകുന്ന വെളിച്ചത്തെ കാത്തുസൂക്ഷിക്കുക.