കാലങ്ങൾ കൊഴിയുമ്പോൾ പുത്തൻ കോലങ്ങൾ തളിരിടുന്നു ഓർക്കുക ഇരുട്ടിൻെ സന്തതികളാണവർ ഈ ലോകത്തിൻെ അന്തകർ കാറ്റായും മഴയായും തണലായും പുഴയായും നദിയായും കടലായും അന്നമായും അമ്മയായും ദേവിയായും എന്നും മക്കൾക്ക് തുണയായവൾ താങ്ങും തണലും മറന്ന് പ്രകൃതിയിലവർ വികസനം വിരിയിച്ചു ഓരോ വികസനവും പ്രകൃതിക്ക് വിനയായിമാറി ഈ ദുർവിധി എന്തിനവൾക്കു നൽകി? മറ്റുള്ളവർക്ക് നൽകിയതല്ലാതെ നാളേക്കായി ഒന്നും പ്രതീക്ഷീത്ത അമ്മതൻ നിലവിളി ഇന്നുമീ കാറ്റിലൂടലയടിക്കുന്നു മണ്ണിൻ മണത്തിൽ അത്തറു പൂശുന്നു വയലിൻ വരമ്പിൽ വൻകൂരകൾ മേയുന്നു കാറ്റിലും മഴയിലും തൊടിയിലും പുത്തൻ പരീക്ഷണം ചെയ്തിടുന്നു ഓർക്കുന്നില്ലവർ ഇല്ലാതെയാക്കുന്നതീ ലോകത്തെ വരദാനങ്ങളെ ഓർക്കുക , മാനുഷാ ഒരിക്കലീ പ്രകൃതി തിരിഞ്ഞു കൊത്തും നിന്നെ അല്ലെങ്കിൽ നിൻ തലമുറകളെ അന്നീ പ്രക്യതി സൗഭാഗ്യമെല്ലാം നാമാവശേഷമായ് തീർന്നിരിക്കും കാറ്റില്ലാ പുഴയില്ലാ ജലമില്ലാ ലോകത്തിൽ നിൻതലമുറകൾ ചത്തൊടുങ്ങും അന്നവർ പൂർവ്വീകർ നിങ്ങൾക്കു നേരെതിരിഞ്ഞീടും പ്രകൃതിക്ക് നേരായ ഓരോ വിരലും നിൻെ നാശത്തിന് വഴിയൊരുക്ക