വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം ആരോഗ്യ ലോകം
വ്യക്തിശുചിത്വം ആരോഗ്യ ലോകം
ഈ ലോകം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന വലിയ ഒരു പ്രതിസന്ധിയാണ് കോവിഡ്. അതിനെ പ്രതിരോധിക്കാൻ ലോകമെമ്പാടും ജാഗരൂഗരായിരിക്കുന്ന ഈ വേളയിൽ ഒരു കരു തൽ നാം എടുക്കേണ്ടതുണ്ട്. വ്യക്തിതികൾ സ്വയമായി പാലിക്കേണ്ട ഒന്നാണ് വൃക്തിശുചിത്വം. പണ്ടുകാലത്ത് ആരെങ്കിലും പുറത്ത് പോയിട്ട് വന്നാൽ ഒരു കിണ്ടിയിൽ വെള്ളം എടുത്ത് കാലുകളും കൈകളും നല്ല രീതിയിൽ കഴു കിയതിന് ശേഷമെ അകത്തേക്ക് പ്രവേശിക്കുകയുള്ളൂ .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാം എല്ലാം തന്നെ ഇത് ശീലച്ചു പോരുന്നു. നമ്മുടെ ആരോഗ്യ പരിപാലനത്തിന് വ്യക്തി ശുചിത്വം അവശ്യ ഘടകമാണ്.എങ്ങനെയെല്ലാം നമുക്ക് വൃക്തിശുചിത്വം പാലിക്കാം
വ്യക്തി ശുചിത്വം പാലിക്കുക വഴി നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന കൊറോണ, സാർസ് പോലെയുള്ള രോഗങ്ങളെ നമുക്ക് അകറ്റി നിർത്താം ഇപ്രകാരം വ്യക്തി ശുചിത്വം പാലിക്കുക വഴി നാം ഒരു ആരോഗ്യ ബോധമുള്ള തലമുറയെ വളർത്തി കൊണ്ടുവരാനും ഒരു ആരോഗ്യ ലോകം വാർത്തെടുക്കാനും സാധിക്കും.
|