പോരാടുവാൻ നേരമായ് കൂട്ടരേ
അകന്നിരിക്കാം തൽക്കാലം-പിന്നീട്
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിടുന്നൊരു രോഗമാണ്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ തുരത്തീടാം
സമൂഹവ്യാപനം ഒഴിവാക്കാം
കോവിഡ്കാലം ഇനിയെന്നും
ഓർമ്മക്കാലമായി മാറീടും
നമ്മിലൊരോർമ്മക്കാലമായി മാറീടും