08:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മിട്ടുവിന്റെ ശുചിത്വം | color= 4 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിങ്ങിണിയാറിൻ്റെ തീരത്തെ അതി മനോഹരമായ ഒരു കാടുണ്ടായിരുന്നു. തേൻ മലപുഴയുടെ മനോഹരമായ രീതിയും തലയുർത്തി നിൽക്കുന്ന മരങ്ങളും എന്നും പൂത്തുനിൽക്കുന്ന കാട്ടുപൂക്കളും തേൻ മലയുടെ സൗന്ദര്യത്തെ കൂടുതൽ മാധുര്യമുള്ളതാക്കി. അവിടുത്തെ മൃഗങ്ങളെല്ലാം സ്നേഹത്തോടെയാണ് കഴിഞ്ഞുകൂടിയത്. സിംഹ രാജവിൻ്റെ ഉത്തരവുകളെല്ലാം അവർ സ്നേഹത്തോടെ പാലിച്ചു.
തേൻ മലയിലെ അത്തിമരത്തിൻ്റെ തൊട്ടു താഴെയുള്ള കുടിലിലായിരുന്നു മിട്ടുമുയലിൻ്റെ താമസം. അവൻ ഒരു പാട് അദ്ധ്വാനിക്കുന്ന കൂട്ടത്തിലായിരുന്നു. അതു കൊണ്ട് തന്നെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ അവൻ ശ്രമിച്ചിട്ടില്ല. കാട്ടിൽ മൃഗങ്ങൾ പരസ്പരം വേട്ടയാടില്ല എന്ന് സിംഹ രാജാവിന് ഉറപ്പുകൊടുത്തിരുന്നതിനാൽ മറ്റുള്ളവരെ ഭയക്കാതെ മിട്ടു ആ കാട്ടിൽ കഴിഞ്ഞു കൂടി. അവൻ്റെ അയൽവാസികളാണ് നിച്ചു കുരങ്ങനും ബാലു കരടിയും. എല്ലാവരും നല്ലവരാണെങ്കിലും മറ്റാർക്കും ഇല്ലാത്ത ഒരു സവിശേഷത അവനുണ്ടായിരുന്നു. അവൻ തൻ്റെ ചുറ്റുപാടും എപ്പോഴും വൃത്തിയാക്കി വെയ്ക്കും. വീടു മുഴുവൻ അടിച്ചുവാരി കിങ്ങിണി ആറിൽ നിന്ന് വെള്ളം കൊണ്ടുവന്നു കഴുകും. മുറ്റത്തും മറ്റുമുള്ള ചപ്പ് ചവറുകളെല്ലാം ഒരു മൂലയിൽ കൂട്ടി മുറ്റം വൃത്തിയാക്കും. ദിവസവും കുളിക്കും അതുകൊണ്ട് തന്നെ മിടുമുയലിന് വെറുതെ ഇരിക്കാൻ സമയം കിട്ടാറില്ല. ഇതൊക്കെ കണ്ട് മറ്റു മൃഗങ്ങൾ പലപ്പോഴും കളിയാക്കാറുണ്ട് ഇവൻ നാട്ടിലെ മനുഷ്യരെ പോലെ ആവാൻ നോക്കുകയാണ് എന്നു പറഞ്ഞു ബാലുക്കരടി അവനെ കളിയാക്കി. മറ്റു മൃഗങ്ങൾ അരുകേട്ട് ചിരിക്കാൻ തുടങ്ങി പക്ഷെ മിട്ടു അതൊന്നും കാര്യമാക്കിയില്ല അവൻ എപ്പോഴും തൻ്റെ വീടും പരിസരവും വൃത്തിയാക്കി വച്ചു. അവൻ്റെ പ്രവൃത്തികൾ കണ്ട് മറ്റുള്ളവർ അവനെ വിഢ്ഢി എന്ന് വിളിക്കാറുണ്ട്. ഇതൊന്നും അവൻ ശ്രദ്ധിച്ചിട്ടില്ല.
അങ്ങനെ കുറച്ചു കാലങ്ങൾക്കു ശേഷം ആ കാട്ടിൽ ഒരു മഹാവിപത്തു വന്നു വൃത്തികേടായി കിടക്കുന്ന സ്ഥലങ്ങളിലെല്ലാം ഒരു തരം കൊതുകുകൾ വന്ന് താമസിക്കുവാൻ തുടങ്ങി. കൊതുക് മൃഗങ്ങളെയെല്ലാം കടിച്ച് അവർക്കെല്ലാം ഒരു തരം പനി വന്നു. മൃഗങ്ങളെല്ലാം വളരെ കഷ്ടപ്പെട്ടു ശരീരം മുഴുവൻ വേദനയും വല്ലാത്ത ക്ഷീണവും.... കുഞ്ഞു മൃഗങ്ങളെല്ലാം മരിക്കുമെന്ന സ്ഥിതിയായി. എന്നാൽ നമ്മുടെ മിട്ടു വിന് ഒരു പനിയും വന്നില്ല കാരണം ആ ദുഷ്ട കൊതുകുകൾക്ക് മിട്ടു വിൻ്റെ വീട്ടിൽ കഴിയാൻ സ്ഥലമില്ലായിരുന്നു. അവൻ്റെ വീട് വളരെ വൃത്തിയുള്ളതായിരുന്നു. വൈദ്യ നിച്ചു കുരങ്ങൻ തൻ്റെ കൂട്ടുകാരെ രക്ഷപ്പെടുത്താൻ ഒരു പാട് കഷ്ടപ്പെട്ടു. രോഗവിവരമറിഞ്ഞ സിംഹ രാജാവ് വിഷമിച്ചു തൻ്റെ പ്രജകളെല്ലാം മരിച്ചുവീഴുമോ എന്നദ്ധേഹം ഭയപ്പെട്ടു. പക്ഷെ മിട്ടു വിന് മാത്രം പനി വന്നില്ല എന്നത് അദ്ദേഹത്തെ
അത്ഭുതപ്പെടുത്തി. അദ്ദേഹം അതിൻ്റെ കാരണമറിയാൻ ചില്ലു കുറുക്കനെ ഏർപ്പാടാക്കി ചില്ലുകുറുക്കൻ അദ്ദേഹത്തിൻ്റെ മന്ത്രിയായിരുന്നു ചില്ലു. അദ്ദേഹത്തോട് പറഞ്ഞു പ്രഭോ നമ്മുടെ കാട്ടിൽ മിട്ടു മുയൽ വളരെ വൃത്തിയോടെയാണ് ജീവിക്കുന്നത് .അവൻ തൻ്റെ വീടും പരിസര വും എപ്പോഴും വ്യത്തിയാക്കി വച്ചു. അതുകൊണ്ടാണ് അവന് രോഗം വരാതിരുന്നത്. എന്നാൽ മറ്റുള്ളവർ അവനെ കളിയാക്കിയല്ലാതെ ശുചിത്വം പാലിച്ചില്ല. അതുകൊണ്ടാണ് അവർക്ക് രോഗം വന്നത്. ചില്ലു വിൻ്റെ വാക്കു കേട്ടരാജാവിന് മിട്ടു വിനോട് അതിയായ സ്നേഹം തോന്നി. രാജാവ് തൻ്റെ മന്ത്രിയോടൊപ്പം തൻ്റെ പ്രജകളെ കാണാൻ ഇറങ്ങി. മറ്റുള്ളവരുടെ വീടെല്ലാം വൃത്തികേടായിരുന്നെങ്കിലും മിട്ടു വിൻ്റെ വീട് കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. അത് വളരെ വൃത്തിയുള്ളതായിരുന്നു. അദ്ദേഹം മിട്ടു വിനെ അഭിനന്ദിച്ചു .അദ്ദേഹം കാട്ടിലെ മൃഗ ങ്ങളെല്ലാം ചേർത്ത് യോഗം വിളിച്ചു. എല്ലാവരുടെയും മുന്നിൽ വച്ച് മിട്ടു വിനെ അഭിനന്ദിച്ചു.
ശുചിത്വം പാലിക്കുന്നതിൽ മിട്ടു വിനുള്ള ശ്രദ്ധയെക്കുറിച്ച് പുകഴ്ത്തി. ബാലു കരടിയും മറ്റു മൃഗങ്ങളും മിട്ടു വിനോട് ക്ഷമ ചോദിച്ചു.ഈ രോഗത്തിൽ നിന്നും രക്ഷ നേടാനുള്ള വഴി നോക്കിയപ്പോൾ മിട്ടു മുയൽ പറഞ്ഞു. കൂട്ടുകാരെ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം. നമ്മുടെ വീടും പരിസരവും വൃത്തിയാക്കാം.
മിട്ടു വിൻ്റെ വാക്കുകൾ എല്ലാവരും അനുസരിച്ചു. വീടും പരിസരവും വൃത്തിയാക്കി. വെള്ളകെട്ടുകൾ ഒഴുക്കിവിട്ടു. കൊതുകളുടെ വാസസ്ഥലം നശിപ്പിച്ചു. കുറച്ചു നാളുകൾക്ക് ശേഷം എല്ലാവരുടെയും രോഗം മാറി. അവർ സന്തോഷത്തോടെ ജീവിച്ചു.