05:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmarari(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുള്ളിപ്പൂമ്പാറ്റ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തെ പൂന്തോട്ടത്തിൽ
പാറി നടക്കും പൂമ്പാറ്റ
റോസാപ്പൂവേ നീ കണ്ടോ
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പുള്ളിയുടുപ്പുകളണിഞ്ഞതിനാൽ
പാറി നടന്നാൽ ബഹുകേമം
ചുറ്റും നോക്കൂ കുട്ടികളേ
പൂവുകൾ തോറും പൂമ്പാറ്റ
പ്രകൃതി തരുന്നൊരു വരമായി
പൂമ്പാറ്റകളെ കാണുക നാം
നമ്മുടെ ഭൂമിക്കവകാശികളായി
പല പല ജീവികളുണ്ടല്ലോ
ഓരോന്നിനെയും കാണുമ്പോൾ
എന്തൊരു രസമെന്നറിയാമോ
പൂമ്പാറ്റകളെ കാണാനായ്
പൂച്ചെടി നിറയെ വെയ്ക്കുക നാം