മണ്ണാറശാല യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
അമ്മുവും അപ്പുവും സഹോദരങ്ങൾ ആയിരുന്നു. ഇരുവരും ഇരട്ടകൾ. ഒരു ദിവസം രാവിലെ രണ്ടു പേരും കഴിക്കാൻ ഇരിക്കുകയായിരുന്നു. അമ്മു രണ്ടു കൈയും നല്ല വൃത്തിയായി സോപ്പുപയോഗിച്ചു കഴുകി. അപ്പു കൈകഴുകാതെ ഭക്ഷണം കഴിക്കാനിരുന്നു. അമ്മു പറഞ്ഞു "അപ്പു നീ കൈകഴുകിയില്ലല്ലോ? വന്ന് കൈകഴുക്, ഇത് കൊറോണകാലമാണ്". എനിക്കറിയാമേ...... അപ്പു പറഞ്ഞു. (കുറച്ചു കളിയാക്കൽ ഭാവത്തിലാണ്). എന്നിട്ട് ഓടിപ്പോയി കൈകഴുകി എന്ന് വരുത്തി. "ഡാ...... ഡാ...... ശരിക്ക് കൈകഴുക്..... " അമ്മു ദേഷ്യപ്പെട്ടു എന്നു പറഞ്ഞാൽ ശരിയാവില്ല കുറച്ച് സൗമ്യമായി എന്നാൽ അത്ര സൗമ്യമല്ല. അവൻ ശരിക്ക് കൈകഴുകി..... "നമുക്ക് കൈകഴുകി ശീലിക്കാം"
|