മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്19-ഒരു അവലോകനം

01:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോവിഡ്19-ഒരു അവലോകനം ''' <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19-ഒരു അവലോകനം

ലോകം ഇതുവരെ നേരിടാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ചൈനയിലെ വുഹാനിൽ നിന്നും തുടങ്ങി ലോക രാജ്യങ്ങളിൽ മുഴുവൻ ഭീതി പടർത്തികൊണ്ട് കൊറോണ വൈറസ് പകർത്തുന്ന കോവിഡ് 19 എന്ന മഹാമാരി പടർന്നു കഴിഞ്ഞിരിക്കുന്നു വികസിത രാജ്യങ്ങൾ പോലും ഇതിന് മുന്നിൽ പകച്ചിരിക്കുന്നു. ഈ അവസരത്തിൽ ആരോഗ്യം,ശുചിത്വം, പ്രതിരോധശേഷി എന്നിവയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. ഇതൊക്കെ പാലിച്ചും മുൻകരുതൽ എടുത്തും നമ്മുടെ കൊച്ചു കേരളം കോവിഡ്19-നെ തുരത്താനുള്ള ശ്രമത്തിലാണ് ഇതിന് നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും നീതിപാലകരും അഹോരാത്രം പ്രവർത്തിക്കുന്നു. സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിച്ച് ശുചിത്വം പാലിക്കുകയും മാസ്ക്കുകൾ ധരിക്കുകയുമാണ് ഈ രോഗത്തെ നിയന്ത്രിക്കാൻ നമ്മുടെ മുന്നിലുള്ള വഴികൾ. ദിവസങ്ങൾ പീന്നിടുമ്പോൾ സംഹാരത്താണ്ഡവം തുടരുന്ന കൊറോണ വൈറസ് ഇച്ഛാശക്തിക്കും അവൻ വികസിപ്പിചെടുക്കുന്ന ശാസ്ത്രത്തിനും മുന്നിൽ അടിയറവുപറയുക തന്നെ ചെയ്യും...

സൻമയ. കെ .പി
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം