സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്
പ്ലാസ്റ്റിക്
പ്രകൃതി ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ . മനുഷ്യന്റെ സുഖസൗകര്യങ്ങൾ വർദ്ധിച്ചതോടെ അവന്റെ ജീവിതരീതിയിലും മാറ്റം വന്നു . പരമ്പരാഗത സാധനങ്ങൾ ഉപയോഗിച്ചിരുന്ന സ്ഥാനത്തു പ്ലാസ്റ്റിക്കുകൾ കടന്നു വന്നു . അമ്മിക്കല്ലു ,ആട്ടുകല്ലു ഇവയുടെ സ്ഥാനത്തു മിക്സിയും ഗ്രൈൻഡറും സ്ഥാനം പിടിച്ചു .പേപ്പർ ബാഗുകൾക്കും തുണി സഞ്ചികൾക്കും പകരം പ്ലാസ്റ്റിക് കടന്നു വന്നു .കരിക്കിൻ വെള്ളത്തിന് പകരം പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന കോള,പെപ്സി മുതലായവ മനുഷ്യൻ ആസ്വദിക്കുന്നു .ഈ പ്ലാസ്റ്റിക്കുകൾ ഒന്നും മണ്ണിൽ അലിഞ്ഞു ചേരുന്നവയല്ല .എത്ര കാലം കഴിഞ്ഞാലും ഇവ അഴുകാതെ തന്നെ കിടക്കും .ഇവ കത്തിച്ചാൽ ഉണ്ടാകുന്ന വിഷ വാതകം ഓസോൺ പാളിയെ വരെ ഇല്ലാതാക്കും .മനുഷ്യന്റെ സുഖത്തിനു വേണ്ടി അവൻ ചെയ്യുന്നതെല്ലാം പ്രകൃതിക്കു വലിയ അപകടമാണ് ഉണ്ടാക്കുന്നത് .നമുക്കെങ്കിലും ഈ പ്ലാസ്റ്റിക്കിനെ കളഞ്ഞു പഴമയിലേക്കു തിരിച്ചു പോകാം .
|