സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/സല്യൂട്ട്

23:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28044 (സംവാദം | സംഭാവനകൾ) ('<p>ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഇടുക്കിയിലെ ഒരു മലയോരഗ്രാമത്തിൽ ഒരു മനുഷ്യൻ വളരെ സന്തോഷപൂർവ്വം ജീവിച്ചിരുന്നു.അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.ശാരീരികമായി പല പ്രശ്നങ്ങളും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വളരെ അദ്ധ്വനിച്ച് ജീവിക്കുന്ന ഒരു കർഷകനായിരുന്നു.

അദ്ദേഹത്തിന്റെ വീട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു അവിടുത്തെ ഹൈവേ-പോലീസുകാർ.കാരണം ആ മനുഷ്യൻെറ വീടിനുമുൻപിലൂടെയാണ് ഹൈവേ കടന്നു പോകുന്നത്.ആ പോലീസുകാരുമായി നല്ലൊരു സൗഹൃദം ആ മനുഷ്യൻ സ്ഥാപിച്ചിരുന്നു.

ലോക്ക് ഡൗൺ തുടങ്ങിയതോടെ കർഷകൻെറ ഉല്പന്നങ്ങളൊന്നും വിൽക്കാൻ പറ്റിയില്ല. ആദ്യത്തെ രണ്ടാഴ്ച പട്ടിണിയില്ലാതെ പോയി.പിന്നെ പിന്നെ അദ്ദേഹം മുഴു പട്ടിണിയിലേക്ക് നീങ്ങി.

ഒരു ദിവസം വാഹനപരിശോധന കഴിഞ്ഞ് വിശന്നും, ദാഹിച്ചും ക്ഷീണിച്ചെത്തിയ ഹൈവേ പോലീസുകാർ ആ കർഷകൻെറ വീട്ടിൽ പതിവുപോലെ ചെന്നു. അപ്പോൾ ആ മനുഷ്യൻ പലരോടും പണം ചോദിക്കുന്നതും മുഴുപട്ടിയിയിലാണെന്നും ഫോണിലൂടെ പറയുന്നത് ആ പോലീസുകാർ കേട്ടു. പിറ്റേദിവസം ആ പോലീസുകാർ കർഷകന്റെ വീട്ടിൽ വന്നു. വെറും കൈയ്യോടെയല്ല. ആ മനുഷ്യനാവശ്യമായ അരിയും, പച്ചക്കറിയും വാങ്ങിക്കൊണ്ട് വന്നിരുന്നു.

ഇതുകണ്ട ആ മനുഷ്യൻ കുറച്ചു നേരത്തെയ്ക്ക് സ്തബ്ദനായിപ്പോയി. ഹ്യദയത്തിൽ ആ കാക്കികാർക്ക് ആ മനുഷ്യൻ ഒരായിരം സല്യൂട്ട് നല്കി.

നന്ദിയുടെ ഒരു നൂറുവർണ്ണമുള്ള ബിഗ് സല്യൂട്ട്.