എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി സൗഹാർദ ജീവിതത്തിനെ ഏറെ ആവശ്യകത പരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരയാകയാണ് പ്രകൃതിയെ സ്നേഹിക്കുന്ന ഒരു മനസും മനുഷ്യനും കടിയെതീരു. പ്രക്യതി സംരക്ഷണം കേവലും ഒരു സാമൂഹിക സാമ്പത്തിക മാനമുള്ള വിഷയം മാത്രമല്ല അതിലുപരി അതൊരു ധാർമിക വിഷയം കൂടിയാണ്. ഇന്നത്തെ തലമുറക്ക് വരാനിരിക്കുന്നതലമുറയോടുള്ള ഉത്തരവാദിത്വം, ധാർമികയുമായി ബന്ധപെട്ടതാണ്.ഈ അർത്ഥത്തിലാണ്. വർത്ത മാനകാലത്തിനു ഭാവിയോടുള്ള ഉത്തരവാദിത്തവും ബാധ്യതയുമാണ് ധാർമികതയെന്ന് ധാർമിക ദൈവശാസ്ത്രജ്ഞനായ വെറ്റ് ഹെഡ് പറഞ്ഞത്. ഗ്രാമങ്ങൾ പ്രക്യതിയുടെ സംഭാവനയാണ്. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ട വകയും പ്രക്യതി ഒരുക്കിയിട്ടുണ്ട്. അതുപോലെത്തന്നെ 1 പ്രക്യതിയിലുണ്ടാകുന്ന മാലിന്യങ്ങൾ വിണ്ടും പ്രയോജനമുള്ളതാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുവാനുമുള്ള മാർഗ്ഗങ്ങൾ പ്രക്യതിത്തന്നെ കണ്ടെത്തിയിട്ടുണ്ടു നഗരങ്ങൾ മനുഷ്യരുടെ സ്യഷ്ട്ടിയാണ്. മനുഷ്യന് ഏറെ സ്വർത്ഥത കാരണം പ്രകൃതിസമ്പത്തുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു തുടങ്ങി. വിഷമയമായ ഒരന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. വെള്ളം വായു മണ്ണ് ഭക്ഷണം ഇവയിലെല്ലാം തന്നെ വിഷമാലിന്യങ്ങൾ ക്രമാതീതമായിരിക്കുകയാണ് .പരിസരം അല്ലെങ്കിൽ പരിസ്ഥിതി എന്ന അർത്ഥത്തിലല്ല പരിസ്ഥിതിയെ വീക്ഷിക്കേണ്ടത് .പരിതസ്ഥിതിയും പരിസ്ഥിതിയു രണ്ടാണ്. പരിതസ്ഥിതി ഓരോ വ്യക്തിയുടെയും ജീവികളുടേയും ചുറ്റുപാടുകൾ മാത്രമാണ്. ശരിയായ ക്രമത്തിലും ഘടനയിലും ചുറ്റുപാടുകളും ജീവികളു കൂടി സൃഷ്ടിച്ചെട്ടക്കുന്നതാണ് പരിസ്ഥിതി. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് മലയാളത്തിന് ഏറെ സംസ്കാര പുഴയിൽ നിന്നും, വയലേലകളിൽ നിന്നുമാണ് ജനിച്ചത്.എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു .കാടിന് ഏറെ മക്കള കൂടിയിറക്കുന്നു .കാട്ടാറുകളെ കൈയ്യേറി കാട്ടുമരങ്ങളെ കട്ട് മുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു .സംസ്കാരത്തിന് ഏറെ ഗർഭപാത്രത്തിൽ പരദേശി യുടെ വിഷവിത്ത് വിതച്ച് കൊണ്ട് ഭോഗാസക്തിയിൽ മതിമറക്കുകയും നാശം വിതയ്ക്കകളം ഏറെ പുന വിധേയമാക്കേണ്ടതാണ്.ഭൂമിയുടെ നാഡീ ഞരമ്പുകളായ പുഴകളിൽ ചലം നിറഞ്ഞ് മലീമസമായി കൊണ്ടിരിക്കുന്നു മാലിന്യം നിറഞ്ഞ നഗരങ്ങൾ.44 നന്ദികളാൽ സമ്പന്നമായ് നാട്ടിൽ മഴക്കാലതും ശുദ്ധജല ക്ഷാമം, കാലം തെറ്റി വരുന്ന മഴ ചുട്ടുപുള്ളുന്ന പകലുകൾ, പാടത്തും പറമ്പത്തും വാരിക്കോരിയൊഴിക്കുന്ന കlറ്റാശിനികൾ ,വിഷകനികളായ പച്ചക്കറികൾ, സാംക്രമിക രോഗങ്ങൾ ,ഇ-വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇതൊക്കെയാണ് പ്രബുദ്ധ കേരളത്തിറെ വികസന കാഴ്ചകൾ.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ജീവിത രീതി നൂക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാദ്ധ്യമല്ല. പൂർവ്വികർ കാണിച്ച പാതയിലൂടെ പരിസ്ഥിതി സൗഹ്യദ മതത്തിലൂടെ നന്ദികളെയും മലകളെയും,വനങ്ങളെയും പുണ്യസങ്കേതങ്ങളായി കണ്ടു കൊണ്ട് സംരക്ഷിക്കാൻ തയ്യാറാവണം നാടിന് ഏറെ വികസനം ഗ്രാമ വികസനവും മായി ബന്ധപ്പെട്ടിരിക്കും .കാർഷിക സംസ്കൃതിയുടെ പിൻതുടർച്ചക്കരായ നാം ജൈവകൃഷിയിലൂടെ രാസമലിനീകരണമില്ലാത്ത ഗ്രാമാന്തരീക്ഷത്തിൽ നടപ്പിലാക്കേണ്ടിയിരിക്കുന്നും. മലിന വിമുക്ത ആവാസവ്യവസ്ഥ രൂപപ്പെടുത്താൻ പരിസ്ഥിതി സൗഹാർദ്ധ ജീവിതം നയിക്കണം.ഈയൊരു സാഹചരക്കിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട് നിങ്ങില്ലെങ്കിൽ ആസന്നഭാവിയിൽ സുന്ദരകേരളം മറ്റൊരു മണൽ കാടായി രൂപാന്തരപ്പെടും. ദൈവത്തിന് ഏറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന് ഏറെയും വ്യത്തിയുടെയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന് ഏറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിന് ഏറെ ഈ പോക്ക് അപകടത്തിലേക്കാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന് ഏറെ സംരക്ഷണവും, പരിപാലനവും വളരെ ശ്രദ്ധയോടെ ചേയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തോഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയി'ക്കന്നവർക്കാണ് പരിസ്ഥിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക സമൂഹത്തിലെ പൊതുധാരയിലുള്ളവർക്ക് പെട്ടന്ന് മനസ്സിലാവില്ല. പക്ഷേ ക്രമേണ എല്ലാവരിലേക്കും വ്യപിക്കുന്ന സങ്കീർണ്ണമായ പ്രശ്നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങൾ.പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിയാലും മാലിന്യക്കുമ്പാരങ്ങൾ കുടിയാലും ഇരു് ഒന്നും ഞങ്ങൾക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറ്റേണ്ടതാണ്.ഇത്തരം പ്രശ്നങ്ങൾ മാനവരാശിയുടെ പ്രശ്നമാണ് എന്ന് ബോധപൂർവ്വമായി ഇടപ്പെട്ട് ഭൂമി മാതാവിനെ സംരക്ഷിക്കാൻ നാം തയ്യാറായില്ലങ്കിൽ മക്കൾക്ക് ഇവിടെ വാസയോഗ്യമല്ലാതായി വരും. "മാതാ ഭൂമി പുത്രോ ഹം പൃഥിവാ എന്ന വേദ ദർശന പ്രകാരം ഭൂമിയെ പ്രകൃതിയെ അസയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാൻ നാം തയ്യാറാവണം.
|