രോഗിയായി ചികിൽസിച്ചീടുന്നതിലും ഭേദം രോഗം വരാതെ കാക്കുന്നതാണുത്തമം ആരോഗ്യവനായിരുന്നു ഞാനിന്നലകളിൽ അറിയില്ലെനിക്കിന്നെന്താണെൻ സിരകളിൽ നാളെയുമറിയില്ല രോഗിയായെൻ ജീവിതം നാളുകൾ നീളുന്നതറിയാത്തൊരു ദുരിതം ക്ഷയിച്ചിടുന്നു സമ്പത്തുമാരോഗ്യവും ക്ഷതമേറ്റിടുന്നു മനസ്സും മരവിച്ച ഹൃദയവും വേണം നമുക്ക് ശുചിത്വമെന്നും രോഗമില്ലാതെ കാക്കുവാൻ വേണം നമുക്ക് പോഷകാഹാരങ്ങളും ആരോഗ്യമായി കഴിയുവാൻ രോഗമില്ലാത്ത മനസ്സാണാരോഗ്യമെന്നറിയണം ആരോഗ്യമായി കഴിയുവാൻ രോഗമില്ലാതെ നോക്കണം