23:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നല്ല നാളുകൾ വന്നിടും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
ജാഗ്രത മാത്രം മതിയല്ലോ
കരുതിയിരിക്കുക കരുതിയിരിക്കുക
കൈകൾ കഴുകുക ഇടയ്ക്കിടെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകളാൽ പൊത്തേണം
മാസ്ക് ധരിച്ചും മാറി നടന്നും
ചങ്ങല നമുക്ക് പൊട്ടിക്കാം
ശുചിത്വം ഒരു നൽ ശീലമ താക്കാം
വഴികൾ നീളെ തുപ്പല്ലേ
എന്തിനും ഏതിനും പുറത്തുപോണ്ട
അത്യാവശ്യം മതിയല്ലോ
ഉള്ളാൽ നമ്മളൊന്നെന്നാലും
പുറമേ അകലം കാക്കേണം
ഒത്തൊരുമിച്ച് ഒത്തുപിടിച്ച്
ഓടിക്കേണം കൊറോണയെ
തോൽക്കും, നമ്മൾ തോൽപ്പിക്കും
ഇത്തിരിക്കുഞ്ഞൻ വൈറസിനെ
വിജയം നമ്മൾ നേടും നാളെ
നല്ല നാളുകൾ വന്നിടും