പ്രകൃതീശ്വരി എന്റെ ദേവി നിന്നെ
ഞാൻ സ്നേഹിച്ചിടുന്നു
അന്ത്യ നിശ്വാസം വരേയുമുണ്ടാകണം
തീവ്രമാമീ അനുരാഗം
നിൻ കരസ്പർശനമേറ്റു മയങ്ങണം
അന്തിക്കു നിത്യമീ ദാസൻ
വശ്യാമം നിന്നുടെ പുഞ്ചിരിഏറ്റു
ഞാൻ നിത്യമുണർന്നെണീക്കേണം
നിത്യമുണർന്നെണീക്കണം
ഈ അനുരാഗ തുടുപ്പ് തടുക്കുവാൻ
നമ്മെയകറ്റി നിർത്തീടാൻ നർത്തനമാടുന്നു
ദുഷ്ട കൊറോണയാം രാക്ഷസി ചുറ്റിക്കറങ്ങിയെങ്ങും
കാണുന്നിതെങ്ങുമേ മൃത്യുതൻതാണ്ഡവ
ഘോരമാം ദംഷ്ട്രാ കരാളം
മാനവ വിക്രമമേല്ലാമൊരുതരം
ക്ളയിദ്യ ഭാവം പൂണ്ടു നിൽപ്പൂ
രക്ഷിച്ചിടേണമേൻ ദേഹത്തെ ദേശത്തെ
രാഷ്ട്രത്തെ മർത്യകുലത്തെ
ലോകമെമ്പാടും വളർന്നുകൊണ്ടീടുന്ന
ഭീഭത്സ ഭാവത്തിൽ നിന്നും
ഇല്ല ഞാൻ നില്ല ഞാൻ
തോറ്റീടുകില്ല ഞാൻ
ഇല്ല പകച്ചുനിൽക്കില്ല
രാജ നിർദേശം ശിരസിലെറ്റികൊണ്ടിതെന്റെ ദൗത്യം നിറവേറ്റും
എൻ പ്രകൃതീശ്വരി നിൻ കരുണാമൃതം
ലോലനുരാഗ മധുരം
ഗീതമായ താളമായി നൃത്തമായ്
തീരണമെൻമാനതാരിലെന്നെന്നും
AGINESH
9 C GHSS mankara പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത