കൂട്ടിലിരിക്കും കുഞ്ഞിതത്തേ ഒത്തുകളിക്കാൻ വരുമോ നീ
അയ്യയ്യോ ഞാനില്ല
നാട്ടിലിറങ്ങാൻ പാടില്ല
നാട്ടിലിറങ്ങിയാലെന്താണ്
ഒത്തുകളിച്ചാലെന്താണ്
കൊറോണയെന്നൊരു
പകർച്ചവ്യാധി
നമ്മുടെ നാട്ടിലുണ്ടല്ലോ
നാടുമുഴുവൻ
ചുറ്റിനടന്നാൽ
നമുക്ക് രോഗം വന്നാലോ
അതിനാൽ നമുക്ക്
വീട്ടിലിരുന്നു കൈകൾ
നന്നായി കഴുകീടാം