സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/കലികാലം

23:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കലികാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലികാലം


ഇന്നാർക്കും ആരോടും സ്നേഹമില്ല
ഈ ഭൂമിയിൽ കള്ളവും ചതിയും വഞ്ചനയും
വിദ്യ പകരേണ്ട വിദ്യാലയങ്ങൾ പോലും
കുരുതിക്കളമായി മാറിടുന്നു

കൂട്ടുകാരെ പോലും വേണ്ടയിന്നാർക്കും
ഫോണും ടെലിവിഷനും മാത്രം മതി
കൂട്ടുകാർ തമ്മിൽ വഴക്കിട്ടു പിരിയുന്നു
അത് മാറി കൊലയും കൊലവിളിയും

 മക്കളെ പെറ്റു വളർത്തി വലുതാക്കിയ
അച്ഛനമ്മമാരോട് ഇന്ന് സ്നേഹമില്ല
ജോലിത്തിരക്കിനിടയിലിന്നവരെ
വൃദ്ധസദനത്തിലാക്കിടുന്നു

സസ്യ- മരങ്ങളെ വെട്ടി നശിപ്പിച്ചു
 പ്രകൃതിയെ പോലും വെറുതെ വിടുന്നില്ല
പക്ഷി- മൃഗങ്ങളെ കൊന്നു തിന്നീടുന്ന
 മനുഷ്യരാണല്ലോ ഈ ഭൂമിയിൽ

ജന്തുക്കൾ തമ്മിലെസ്നേഹമത് കാണുമ്പോൾ
 അറിയാതെ ഞാനെത്ര മോഹിച്ചുപോയ്
 മനുഷ്യരുമിങ്ങനെ സ്നേഹിച്ചിരുന്നെങ്കിൽ
 ഈ ഭൂമിയെത്ര മനോഹരമായേനെ

Rishikesh
7 B സെന്റ് മാത്യൂസ് എച്ച് എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത