ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്.മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുളള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യത്തിനു കാരണം.അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടത്തിലേക്ക് മനുഷ്യർ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന വിഷയങ്ങളാണ് പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങുന്നത്. വൻതോതിലുളള ഉത്പാദനത്തിന് വൻതോതിൽ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നു.ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിലം പതിക്കുകയാണ്.പാരിസ്ഥിതിക പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിച്ചു വരികയാണ്. സംസ്ക്കാരം ജനിക്കുന്നത് പ്രകൃതിയിൽ നിന്നാണ്.മലയാളത്തിന്റെ സംസ്ക്കാരം പുഴയിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്.എന്നാൽ നാം ഭൂമിയെ മലിനമാക്കുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ അഭിമാനിക്കുവാൻ ധാരാളം സവിശേഷതകൾ ഉണ്ട്.എന്നാൽ ഈ സാംസ്ക്കാരിക ബോധത്തിന് അനുസരണമായി പ്രകൃതിയോട് ഇണങ്ങി നമുക്ക് ജീവിക്കാം.ഇനിയും പ്രകൃതിയോട് പിണങ്ങിയാൽ നമുക്ക് വാസസ്ഥലം ഇല്ലാതാകും.കേരളം പ്രകൃതി രമണീയമായ ഭൂപ്രദേശമാണ്.മഴ ധാരാളം കിട്ടുന്ന നാടാണ്.ധാരാളം കിണറുകളും പുഴകളും കായലുകളും തോടുകളും കുളങ്ങളും കൊണ്ട് സമ്പന്നമായ നാടാണ് ഇത്.അതുപോലെ തന്നെ പ്രകൃതിയിലെ മാലിന്യങ്ങൾ പ്രയോജനമുളളതാക്കി മാറ്റണം.അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കുവാനുളള മാർഗങ്ങൾ സ്വീകരിക്കണം.എന്നാൽ മനുഷ്യന്റെ സ്വാർത്ഥത കാരണം കാലാനുസൃതമായ മാററങ്ങൾ വന്നു തുടങ്ങി.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |