23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24502(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നായ് ചേരൂ കൂട്ടുകാരെ
നമ്മുടെ ഭൂമിയെ രക്ഷിക്കാൻ
പുഴയും കുളവും തോടും എല്ലാം
മാലിന്യത്താൽ നിറക്കല്ലേ
വയലും തോടും കുളവും നികത്തി
ഭൂമി തൻ നീരുറവ വറ്റിക്കല്ലേ
ഇവയല്ലോ നമ്മുടെ ജല സ്രോതസ്സുകൾ
ഇവയെ ഒന്നായ് സംരക്ഷിക്കൂ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ
കാട്ട് മൃഗങ്ങളെ ദ്രോഹിക്കല്ലേ
കാടും കടലും പുഴയും തോടും
കുന്നും വയലും മലനിരകളും
എല്ലാം ഭൂമി തൻ വരദാനം
ഇവയല്ലോ നമ്മുടെ സമ്പത്ത്
എല്ലാം ചേർന്നൊരീ സുന്ദരഭൂമിയെ
സംരക്ഷിക്കാം നമുക്കൊന്നായ്