ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയാണ് രോഗം എന്ന് വിവക്ഷിക്കുന്നത്.കൃത്യമായ രോഗലക്ഷണമുള്ള അവസ്ഥയാണ്സാധാരണ ഗതിയിൽ രോഗത്തെ വിവക്ഷിക്കുന്നത്. രോഗം ഉണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരിക കാരണങ്ങളാലോ ആവാം. പകർച്ചവ്യാധികൾ ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖങ്ങൾക്ക് ഉദാഹരണമാണ്.ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാകാം.രോഗപ്രതിരോധവ്യവസ്ഥ ചിലപ്പോൾ സ്വശരീരത്തിനെതിരെ തന്നെ തിരിയുമ്പോഴുണ്ടാകുന്ന ഓട്ടോഇമ്മ്യൂണോ അസുഖങ്ങൾ ഉദാഹരണം. മനുഷ്യരിൽ വേദനയോ അസ്വസ്ഥതയോ, ശരീരത്തിലെ പ്രവർത്തനങ്ങൾക്ക്തകരാറോ,സാമൂഹിക പ്രശ്നങ്ങളോ മരണമോ ഉണ്ടാക്കുന്ന അവസ്ഥയാണ് അസുഖം എന്ന് പൊതുവിൽ പറയുന്നത്. ബാക്ടീരിയ,വൈറസുകൾ,പൂപ്പൽ, പരാധജീവികൾ എന്നിവയടങ്ങുന്നരോഗാണുവൃന്ദം.വിഷത്വമപള്ളതും ഇല്ലാത്തതുമായ അന്യവസ്തുക്കൾ,അർബുദങ്ങൾതുടങ്ങിയ ബാഹ്യവും ആന്തരികവുമായ ദ്രോഹങ്ങളെ ചെറുക്കുന്നതിലേക്കായിജന്തുശരീരം നടത്തുന്നപ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയുംആകെത്തുകയിൽ പറയുന്ന പേരാണ് രോഗ പ്രതിരോധവ്യവസ്ഥ അഥവാ പ്രതിരോധവ്യവസ്ഥ എന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ ഘടനയെയും പ്രവടത്തനത്തെയും കുറിച്ച്പഠിക്കുന്ന ശാസ്ത്ര ശാഖയാണ് ഇമ്മ്യൂണോളജി. പോളിയോ, അഞ്ചാം പനി പോലുള്ള രോഗങ്ങൾ രോഗപ്രതിരോധ മരുന്നുകളിലൂടെ നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമാക്കാൻ കഴിഞ്ഞത് വാക്സിനുകൾ വ്യാപകമായതോടെയാണ്. രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനായി പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്സിനുകൾ. നിരന്തരമായ ജനിതക ഉൽപരിവർത്തനങ്ങളും കോശഘടനാവ്യതിയാനങ്ങളും വഴിപരിണമിച്ചുകൊണ്ടിരിക്കുന്നഅണുക്കളെ തിരിച്ചറിയേണ്ടി വരുക എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഈ കടമ്പകളെ ഫലപ്രദമായി കടക്കുന്നതിനു വേണ്ടി വിവിധ പ്രതിരോധ രീതികൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |