എസ്.എച്ച്.യു.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19

22:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെക്കു റിച്ച് നമുക്ക് കൂടുതൽ അടുത്തറിയാം. കൊറോണ വൈറസ് രോഗത്തിന്‌ COVID 19 എന്നാണ് പേര്. ഇതിന്റെ പൂർണ്ണ രൂപം കൊറോണ വൈറസ് 2019 എന്നതാണ്. കൊറോണ എന്നത് ഒരു ലാറ്റിൻ പദമാണ്. ഇതിന്റെ അർത്ഥം കിരീടം എന്നാണ്. ചൈനയിലെ ഹുവാൻ നഗരത്തിലാണ്. ഇന്ത്യയിൽ ആദ്യമായി COVID 19 റിപ്പോർട്ട്‌ ചെയ്തത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ശ്വാസകോശത്തെയാണ് ഈ രോഗം ബാധിക്കുന്നത്. 2020 ജനുവരി 30 നാണ് കൊറോണ ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടനാ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊറോണ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ ആപ്തവാക്യമാണ് "Break the chain". കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മറ്റു രോഗങ്ങളാണ് മെർസ്, സാർസ് എന്നിവ. mRNA 1273 ആണ് കൊറോണ വൈറസിനെതിരെ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിൻ. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്തത് കർണാടകയിലെ കലബുറഗി എന്ന സ്ഥലത്താണ്. PCR (Polymeris Chain Reaction), NAAT (Nucleic Acid Amplification Test) എന്നിവയാണ് കൊറോണ രോഗ നിർണായ ടെസ്റ്റുകൾ. USA യിലെ കാലിഫോർണയിൽ കൊറോണ എന്ന് പേരുള്ള ഒരു നഗരം തന്നെയുണ്ട്.

നവീൻ എസ് എസ്
VI.A എസ് .എച് .യു .പി .എസ് .ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം