എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ

22:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMLPS VENGARAKUTTOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹേ മനുഷ്യാ | color= 2 }} <center> <poem> ഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹേ മനുഷ്യാ



ഹേ മനുഷ്യാ
 നീ എന്താണിങ്ങനെ
എത്ര പറഞ്ഞിട്ടും
 അനുഭവിച്ചറിഞ്ഞിട്ടും
നീ എന്തെ പഠിക്കാത്തത്
പാൽ മണമൂറും പുഞ്ചിരി വിടർത്തുന്ന പൈതലിൻ
കൊഞ്ചൽ നീ അറിയാതെ പോകുന്നുവോ...
വാർധക്യത്തിന്നാധിയിൽ
കോറോണയെന്നമഹാ മാരിയിൽ
വീണുഴലുന്ന ജന്മങ്ങളെന്തേ
നീ കാണാതെ പോകുന്നുവോ ...
വിടരാൻ കൊതിക്കുന്ന മൊട്ടുകളുണ്ടിവിടെ
 അഹങ്കാരത്തിന്നഗ്നിയിലേക്ക്
എറിയരുതതിനെ ...
ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഷ്ടപ്പെടുന്ന
നിൻ സഹജീവികളെയോർക്കുക
കണ്ണുനീരിനാൽ കൈ കഴുകുന്ന
ജീവിതങ്ങളെ നീയോർക്കുക ..
 



സൂര്യ കൃഷ്ണ
രണ്ട് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത