ഗവ.വി.എച്ച്.എസ്.എസ് കൂടൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഏഴാം ക്‌ളാസ് വിദ്യാർത്ഥിയാണ് അശോക് . അവനാണ് തന്റെ ക്ലാസ്സിന്റെ ലീഡർ .അവന്റെ അദ്ധ്യാപകരും മറ്റു വിദ്യാർത്ഥികളും മുടങ്ങാതെ രാവിലെ പ്രാർത്ഥനയിൽ പങ്കെടുക്കും .അങ്ങനെ ചെയ്യാത്ത പക്ഷം അവർക്ക് തക്കതായ ശിക്ഷ നൽകുമെന്ന് പറഞ്ഞിരുന്നു .അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കുട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. ആരാണെന്നറിയാൻ പട്ടികയിൽ നോക്കിയപ്പോൾ അത് മുരളിയാണെന്നു മനസിലായി . ക്ലാസ് ലീഡർ അശോക് മുരളിയുടെ അടുത്ത് ചെന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞതെന്താണെന്നു അന്വേഷിച്ചു.അപ്പോൾ അദ്ധ്യാപന അവിടെത്തുകയും കാരണം അന്വേഷിക്കുകയും ചെയ്തു കുട്ടികളെല്ലാം ആകാംഷയോടെ നിൽക്കുകയാണ് .തെറ്റ് ചെയ്തത് ആരായാലും ശിക്ഷ വേണം എന്ന് അദ്ധ്യാപകൻ പറഞ്ഞത് കേട്ട് കുട്ടികൾക്ക് ചെറിയ സന്തോഷം തോന്നി.മുരളി മിടുക്കനായത് കൊണ്ട് എല്ലാവര്ക്കും അവനോടു അസൂയ ഉണ്ടായിരുന്നു .എന്ത് കൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാഞ്ഞത് എന്ന് അദ്ധ്യാപകൻ ചോദിച്ചു അതിനു മറുപടിയായി മുരളി ഇങ്ങനെ പറഞ്ഞു -ഇന്ന് ക്ലാസ്സിൽ എത്തിയപ്പോൾ ക്ലാസ് വളരെ വൃത്തിഹീനമായിരുന്നു ,കടലാസുകൾ കൊണ്ട് ക്ലാസ്സ്‌റൂം നിറഞ്ഞിരുന്നു .എല്ലാവരും ക്ലാസ്സ്‌റൂം വൃത്തിയക്കാതെ പ്രാർത്ഥനക്ക് പോയത് കാരണം ഞാൻ തന്നെ ക്ലാസ്സ്‌റൂം വൃത്തിയാക്കാൻ തീരുമാനിച്ചു .മാത്രമല്ല ,സർ തന്നെ പഠിപ്പിച്ചിട്ടില്ലെ വൃത്തിഹീനമായ സാഹചര്യത്തിൽ ഒരിക്കലും നമുക്ക് പഠിക്കാൻ കഴിയില്ലെന്ന് .ഇത് കേട്ട അദ്ധ്യാപകൻ സന്തോഷവാനായി തുടർന്ന് മുരളിയെ ചേർത്ത് നിർത്തിപറഞ്ഞു ,അതെ മുരളി ചെയ്തതാണ് ശെരി .ഇനി എല്ലാവരും മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കുക മാത്രമല്ല ക്ലാസ്സ്‌റൂം വൃത്തിയായി സൂകഷിക്കുകയും വേണം
|