കാലമേ നിനക്കെന്തിത്ര വൈരാഗ്യം ലോകത്തോടിങ്ങനെ ചെയ്തീടുവാൻ കൊറോണയാകും അസുരജന്മം മാനവരാശിയെ വിഴുങ്ങിടുന്നു, ലോകരാജ്യങ്ങൾ മുഴുവനായി കോവി- ഡിൻ മുഷ്ടിയിൽ അമർന്നിടുന്നു. ഈ മഹാമാരിക്കറുതി വരുത്തുവാൻ കരുതൽ മാത്രമേ ഒരു മാർഗമുളളു. ഓരോ ദിനത്തിലും രണ്ടു മൂന്നാവർത്തി സോപ്പുപയോഗിച്ചു കൈ കഴുകീടേണം . വെളിയിലിറങ്ങുന്ന നേരത്തു നാമെല്ലാം മുഖാവരണം ധരിച്ചിടേണം. കോവിഡു നമ്മളെ വിട്ട കന്നീടുവാൻ സർവ്വേശ്വരനോടു പ്രാർത്ഥിച്ചിടാം .