22:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണകാലം | color= 3 }} <center> <poem> ഭീതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭീതി പൂണ്ട കാലമെങ്കിലും
ഭയന്ന് വിറച്ചു വീട്ടിലെങ്കിലും
നന്മയുടെ പഴയ കാലം
തിരിച്ചു നൽകി നീ .....
അച്ഛനും അമ്മയും വീട്ടിലുണ്ട്
സ്നേഹ ഭക്ഷണം ഒരുക്കി അമ്മയും
ലാളനകൾ നൽകി അച്ഛനും
വീട്ടിലുണ്ട് ..... വീട്ടിലുണ്ട് ......
സ്നേഹ ലാളനകൾ ഏറ്റു വാങ്ങിയ
ഈ കൊറോണ കാലം
മറക്കില്ല .......മറക്കില്ല ......