മഹാമാരി

ഭൂമിയോകെ നിശബ്ദമായി
ലോകമെങ്ങും വിതുമ്പുന്നു
തിരക്കാർന്ന ജീവിതം നിലച്ചു പോയി
പുഞ്ചിരകളെല്ലാം മാഞ്ഞുപോയി
എന്നാൽ ഇന്ന് ഞാൻ കേൾക്കുന്നു കിളികളെ നിൻസ്വരം
ഇലകെളെന്തോ എൻ കാതിൽ ചൊല്ലിടുന്നു
എന്നാൽ ഇന്ന് ഞാൻ ശ്വസിക്കുന്നു ശുദ്ധവായു
കാണുന്നു ഇന്ന് ഞാൻ മനുഷ്യ സ്ലേഹം
ഭൂമിയാകെ നിശബ്ദമായി
കാലമെങ്ങും വിതുമ്പുന്നു
തിരക്കാർന്ന ജീവിതം നിലച്ചുപ്പോയി
പുഞ്ചിരികളെല്ലാം മാഞ്ഞുപ്പോയി
ആർഭാടവും ആരവവും ഇല്ലാതെ ഒരു വിഷുവും ഞാൻ കണ്ടു
സമയം ശ്വസിക്കുന്ന മനുഷ്യൻ
സമയം എന്തെന്ന് മറന്നുപ്പോയി
എങ്കിലും ഞാൻ തേടുന്നു ലോകമേ നീ പുഞ്ചിരിക്കാൻ
 

Nifal C
4 B എ എം എച്ച്എസ് വേങ്ങൂർ മേലാറ്റൂർ ഉപജില്ല
മേലാറ്റൂർ ഉപജില്ല ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത