സെന്റ് സെബാസ്റ്റ്യൻസ് എച്ച് .എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/തെളിവാർന്ന മാനം

22:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sebastian2017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തെളിവാർന്ന മാനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെളിവാർന്ന മാനം

ജീവനെടുക്കുവാൻ ഇരയെ തിരഞ്ഞു ഈ വിശ്വമാകെ
അലയും കൊറോണയാം മാരിയെ
തുരത്തണം തകർക്കണം
കരുതലിൻ കാവലാളായ് മാറണം നാം
സോപ്പ് ഇട്ടു കൈകഴുകി മാസ്കിട്ട് മുഖം മൂടി
അടച്ചുറപ്പുള്ളൊരു വീട്ടിലിരിക്കേണം
കാക്കണം അകലങ്ങൾ തമ്മിൽ തമ്മിൽ
ഒരുമിക്കണം നാം മനസുകളിൽ
കാത്തു നിൽപ്പൂ നാമാ ജനനിബിഢമാം
നിരത്തുകളുള്ളൊരീ പുലരിയും
തെളിവാർന്ന മാനവും നിറം മങ്ങിടാത്തൊരാ
പുഞ്ചിരികളും കാണുവാൻ
സുരക്ഷിതമായൊരു ഭൂമിയും പുതുലോകവുമേകണം
പിൻതലമുറക്കായ്

ഗൗതംകൃഷ്ണ മോഹൻ
9 B സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത