സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം/അക്ഷരവൃക്ഷം/പൊരുതുക മർത്യരേ

22:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nraj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതുക മർത്ത്യരേ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതുക മർത്ത്യരേ


സമയക്രമമില്ലാതെ ലോകം ചുറ്റിയവർ
എന്തേയിന്നു
വീട്ടിലിരിപ്പൂ.......?

ഇടവേളയില്ലാതെ ജോലിചെയ്തവർക്കി-
തൊരു വിശ്രമ വേളയോ......?
അതോ നോസ്ട്രഡാമസിനും പിഴച്ചോ-
രബദ്ധമോ........?

ഫൈവ് സ്റ്റാറിൽ കയറിയവ-
രെന്തേ പറമ്പിലിറങ്ങി......?
എത്രയോ വയലുകൾ പൊന്നണിഞ്ഞെങ്കിലു-
മെന്തിനീ പരിഭ്രമം ബാക്കി...... ?

എന്താണിതിന്റെയൊരന്ത്യം........?
എന്നാണിതിന്റെയൊരന്ത്യം........?

വിട്ടുകൊടുക്കില്ല പൊരുതണം
ഞങ്ങൾക്കീക്കാണും പ്രപഞ്ചത്തി-
ലുള്ളോരണുവിന്റെ
അവസാന അണുവും
നശിക്കും വരെ.

 

ദർശന വി.ജെ
10 D സെന്റ്. ഇഗ്നേ‍ഷ്യസ് എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കാ‌ഞ്ഞിരമറ്റം, എറണാകുളം, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത