സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ചെകുത്താൻ

22:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെകുത്താൻ

മനുഷ്യരാശിയെ പിടിച്ചുകുലുക്കി ഉല്ലസിച്ചു നടക്കുന്നു
ഞാൻ കൊറോണ എന്ന ചെകുത്താൻ.
ഹേ! മനുഷ്യാ എവിടെ നിന്റെ
പണവും പ്രതാപവും എവിടെ വലിയവനും ചെറിയവനും.
ഹേ! മനുഷ്യാ എവിടെ നിന്റെ
കൊടിപാറും രാഷ്‌ട്രീയം എവിടെ നിന്റെ ഖദറിട്ട നേതാക്കൾ
ഹേ! മനുഷ്യാ എവിടെ നിന്റെ
ജാതിയും മതവും ഉറഞ്ഞുതുള്ളുന്ന മനുഷ്യ കോലങ്ങളും
ഒന്നിനുമാവില്ല എന്നെ തടുക്കാൻ
ഈ ലോകം ഇന്നെൻ സ്വന്തം ഇവിടമെൻ വിഹാരകേന്ദ്രം
ഹേ! മനുഷ്യാ ആവുമോ നിനക്ക്
സംഹാരതാണ്ഡവമാടും എന്നെ തടുക്കാൻ
എന്തേ നിൻ ശാസ്ത്രം പകച്ചു നിൽപ്പു
എന്തേ നിൻ കൈകൾ വിറച്ചു നിൽപ്പു
തടുക്കാനാവുമോ നിനക്കെൻ പ്രയാണം
ഞാൻ കൊറോണ എന്ന ചെകുത്താൻ.

ശാരു.എസ്
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത