പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ഉണ്ണിയുടെ ധാരണ
ഉണ്ണിയുടെ ധാരണ
വാർത്താശകലം കേട്ടു കഴിഞ്ഞ ഉണ്ണി; അടുക്കളയിൽ ജോലിത്തിരക്കിൽ പൂണ്ടു കിടക്കുന്ന അമ്മയോട് ഈ കാര്യം പുച്ഛത്തോടെ ചിരിച്ചുകൊണ്ടു പറയുകയുണ്ടായി. അമ്മയും അത് അത്ര ഗൗരവത്തിൽ എടുത്തില്ല. വുഹാൻ പ്രവിശ്യയിലെ മത്സ്യവ്യാപാര കേന്ദ്രത്തിൽ തുടങ്ങിയ കൊറോണ എന്ന രോഗം ലോകമെങ്ങും പരക്കുന്ന സമയത്ത് അതി ഭീതിയോടെ പറയേണ്ട ഈ കാര്യം ഒട്ടും ഗൗരവമല്ലാതെ പറയുന്നത് കേട്ട് അച്ഛൻ കോപിതനായി. ആബാലവൃദ്ധം പോലും മുൾമുനയിൽ നിൽക്കുന്ന ഈ സമയത്ത് നിങ്ങൾ കൊണ്ട് ഇതിനെ ഗൗരവപൂർവ്വം എടുക്കുന്നില്ല! ഈ ചോദ്യം അമ്മയ്ക്കും ഉണ്ണിക്കും നേരെ ഉയർത്തി അച്ഛൻ തുടർന്നു. രോഗവ്യാപനത്തെ തടയാനായി മെയ് 3 നു വരെ അടച്ചുപൂട്ടൽ തുടരണമെന്നു പറഞ്ഞപ്പോൾ പോലും നമ്മൾ ഒറ്റക്കെട്ടായ് രോഗത്തെ പ്രതിരോധിക്കും എന്നു പറഞ്ഞ ധീരരായ കേരളീയർ തന്നെയല്ലേ നിങ്ങൾ.ലോകമാകെ നിശ്ചലവും,ശൂന്യവും ആയിരിക്കുന്ന ഈ സാഹചര്യത്തൽ പോലും പുറത്തിറങ്ങാൻ ഓരോരുവനും മടിക്കുന്നു. അത്രയും രോഗവ്യാപനത്തെ ചെറുത്തു നിൽക്കാനായി കേരളീയർ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. നിയമപാലകർ പോലും കോവിഡ് 19 എന്ന മഹാമാരിയെ തടഞ്ഞു നിർത്താനായി ഊണും ഉറക്കവുമില്ലാതെ നമുക്ക് കാവലിരിക്കുമ്പോൾ നിങ്ങൾ ഇന്ന് നിസ്സാരമായിത്തള്ളിയ കൊറോണ എന്ന മഹാമാരിയെ നിങ്ങൾ അഭിമുഖീകരിക്കുമ്പോൾ വരുമ്പോൾ മാത്രമേ അതിന്റെ ഗൗരവം നിങ്ങൾക്കു മനസ്സിലാവൂ, അച്ഛൻ ഇത്രയും പറഞ്ഞു കഴിഞ്ഞ് അവിടെ നിന്നും പോയി. അപ്പോഴായിരുന്നു ഉണ്ണിക്കും അവന്റെ അമ്മയ്ക്കും കോവിഡ് 19 ന്റെ ഗൗരവം മനസ്സിലായത്. വാർത്താ വിവരങ്ങൾ നല്ല വണ്ണം മനസ്സിലാക്കി വായിക്കാതിരുന്നതിലുമാണ് ഇങ്ങനെ സംഭവിച്ചതെന്നു അമ്മയ്ക്കും ഉണ്ണിക്ക് മനസ്സിലായി. പിന്നീടുള്ള ദിവസങ്ങളിൽ ഏതു തിരക്കിനിടയിലും വാർത്താ വായന ഉണ്ണിയും അമ്മയും ഒരു ശീലമാക്കി മാറ്റി. അങ്ങനെ അവരും ലോകവ്യാപനത്തെ ചെറുത്തു നിർത്താനായി പ്രവർത്തനങ്ങൾ ആരംഭിച്ചു.പുറത്തിറങ്ങിയാൽ പോലും സാനിറ്ററൈസറും മറ്റ് ഹാന്റ് വാഷുകളും ഉപയോഗിച്ച് കൈ വൃത്തിയായി കഴുകിയ ശേഷം മാത്രമേ പിന്നീട് ഉണ്ണിയും അച്ഛനുമമ്മയുമെല്ലാം മറ്റു പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നത്.ലോകമെ -ങ്ങും കോവിഡ് 19 ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുന്ന നിൽക്കുന്ന ഈ സാഹചര്യത്തിൽ ലോകമെങ്ങും ഇത്തരത്തിൽ ഈ രോഗവ്യാപനത്തെ തടഞ്ഞാൽ മാത്രമേ കൊറോണയെ നമുക്ക് തകർത്തെറിയാൻ കഴിയുകയുള്ളൂ അങ്ങനെ ദിവസങ്ങൾ കടന്നുപോയി. വ്യാപനത്തെ പൂർണ്ണമായി ചെറുത്തു നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഒരു പരിധിവരെ അതിനെ പ്രതിരോധിക്കാൻ കേരളത്തിനു സാധിച്ചു എന്ന വാർത്ത കേട്ട് എല്ലാവരും സന്തോഷവാന്മാരായി കൂട്ടത്തിൽ ഉണ്ണിയും അവന്റെ അച്ഛനും അമ്മയും. പിന്നീട് ഉണ്ണി കൊറോണയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്കായി ഇൻറർനെറ്റ് പോലെയുള്ള സൗകര്യങ്ങളുടെ സഹായം തേടി. ചൈനയിൽ ആദ്യമായി അജ്ഞാത രോഗമെന്നു കണക്കാക്കിയ കോവിഡ് 19 നെ 2019 ഡിസംബർ 31 നായിരുന്നു അജ്ഞാത രോഗമായി ചൈന ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. ജനുവരി 7നു ചൈന വൈറസിനെ കണ്ടെത്തുകയും ചൈനയിലെ ഒരാൾക്ക് ഈ രോഗം സ്ഥിതീകരിക്കുകയും ചെയ്തു. പിന്നീട് ചൈനയ്ക്ക് പുറത്ത് തായ്ലാൻഡിലും, അമേരിക്കയിലെ വാഷിംഗ്ടണിലും രോഗം സ്ഥിതീകരിച്ചു. അങ്ങനെ 23 നു വുഹാൻ ക്വാറന്റൈന്റിലായി, 30നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഇന്ത്യയിൽ ആദ്യമായ് കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിലായിരുന്നു. വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിക്കായിരുന്നു രോഗം. രോഗബാധ പിന്നീട് കോവിഡ് 19 ബാധിച്ചത് ചൈനയ്ക്ക് പുറത്ത് ഫിലിപ്പീൻസിൽ മരണം സംഭവിച്ചു. ഫെബ്രുവരി 2 നു ആയിരുന്നു ഇത്.ഫെബ്രുവരി 9നായിരുന്നു ഈ രോഗത്തിനു ലോകാരോഗ്യ സംഘടന കോവിഡ് 19(Covid-19 Corona virus disease-2019)എന്നു പേരിട്ടു. അപ്പോഴേക്കും രോഗവ്യാപനം തുടങ്ങിയിരുന്നു. ഇന്ത്യയിൽ ആദ്യ കോവിഡ് മരണം കർണ്ണാടകയിലായിരുന്നു. പിന്നീട് കേരളത്തിൽ ആദ്യ കോവിഡ് മരണം ( മാർച്ച് 28) മട്ടാഞ്ചേരിയിലായിരുന്നു. ഇത്രയും ഭീതിദയായ കാര്യങ്ങൾ കോവിഡ് 19 നെപ്പറ്റി അറിഞ്ഞ ശേഷം അതിനെ തടുക്കുന്നതിനും സ്വയം സുരക്ഷയ്ക്കും വേണ്ടി ഉണ്ണി എന്ന വിദ്യാർത്ഥി അതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും കൊറോണ എന്ന മഹാമാരിയിൽ നിന്നും രക്ഷപ്പെടുകയും ഒരു പരിധിവരെ അതിനെ പ്രതിരോധിക്കുകയും ചെയ്തു. ഇത്തരത്തിൽ ഉള്ള പ്രതിരോധങ്ങളിലൂടെ മാത്രമേ കൊറോണയെ തടുത്തു നിർത്താൻ നമുക്കു സാധിക്കും എന്നു പഠിപ്പിച്ചുതന്ന വിദ്യാർത്ഥി ഒരു വലിയ പാഠമാണ് നമുക്ക് കാട്ടിത്തരുന്നത്. ഇതിലൂടെ ഒന്ന് നമുക്ക് മനസ്സിലാക്കാം. *പ്രതിരോധിക്കാം ഒറ്റക്കെട്ടായി*
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |