സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ബ്രേക്ക് ദെ ചെയിൻ

ബ്രേക്ക് ദെ ചെയിൻ

പേടി വേണ്ട ഭീതി വേണ്ട പ്രതിരോധിക്കാം
ഒന്നായി കൈകോർക്കാം തൂത്തു നീക്കിടാം
നിപ്പ വന്നില്ലേ ഓഖി വന്നില്ലേ പ്രണയം വന്നില്ലേ
മലയാളി തോൽക്കില്ല തോറ്റോടില്ല
തോറ്റുപോകും നീ തോറ്റു പോകും നീ
കൊലയാളി വൈറസേ തോറ്റോടും നീ
മലയാള നാട്ടീന്ന് തോറ്റോടും നീ
പനി വന്നാൽ ഭയക്കാതെ ചികിത്സ തേടുക
ചുമ വന്നാൽ കരുതലായി മുഖം മൂടുക
നിത്യേന പത്ത് നിമിഷം ശ്വാസമെടുക്കുക
തടസ്സം ആയാൽ ഉടൻതന്നെ ചികിത്സ തേടുക
ഭയം വേണ്ട, പ്രതിരോധിക്കാം കരുതലോടെ
പടരാതെ കാത്തിടാം പോരാടീടാം
വരളാതെ തൊണ്ട നനച്ചീടേണേ
വയറിലെത്തും കൊറോണ എരിഞ്ഞിട്ടും
വിദഗ്ധർ നൽകും നിർദ്ദേശം കേട്ടീടേണേ
നാടിനെ ഒന്നായി കാത്തീടേണേ
തെറ്റായി പ്രചരണം നടത്തീടല്ലേ
നാട്ടാരെ ആശങ്കയിൽ ആഴ്ത്തീടല്ലേ
 

ആദിത്യ
7C സെൻറ്. ജോസഫ് എച്ച്.എസ്.എസ് അഞ്ചുതെങ്ങ്
വർക്കല ഉപജില്ല
തീരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത