യു.എൻ എച്ച്. എസ്. പുല്ലൂർ/അക്ഷരവൃക്ഷം/ഒരിക്കലും തീരാത്ത മഴ
ഒരിക്കലും തീരാത്ത മഴ
ഇന്ന് രാവിലെ അപ്പു ഉണർന്നത് ഒരു സ്വപ്നത്തോടെയാണ്.ആ സ്വപ്നം കണ്ടതുമുതൽ അവന് സൈക്കിൾ വേണമെന്ന് ആഗ്രഹമായി.അവൻ വേഗം എഴുന്നേറ്റ് അടുക്കളയിലേക്കോടി.അമ്മേ....അമ്മേ..എന്താമോനേ അമ്മ ചോദിച്ചു.എനിക്ക് സൈക്കിലഅ വേണം ഉണ്ണി പറഞ്ഞു.അതെന്താമോനെ ഇപ്പോൾ നിനക്കെന്താ ഇങ്ങനൊരു മോഹം.നീ ചെന്ന് അച്ചനോട് പറ,അവൻ വേഗം തന്നെ മുറിയിൽ ജോലിക്ക് പോകാ്‍ ഒരുങ്ങി നില്ക്കുന്ന അച്ഛന്റഎ അടുത്തേക്ക് പോയി.അച്ഛാ എനിക്ക് സൈക്കിൾ വാങ്ങിത്തരുമോ?അതെന്താ മോനെ നിനക്ക് ഇപ്പോൽ ഇങ്ങനൊരു മോഹം,എനിക്ക് വേണമച്ഛാ അവൻ കരഞ്ഞ് വാശിപിട്ച്ചു. നീ കരയണ്ടാ മോനേ അച്ഛൻ വൈകുന്നേരം വരുമ്പോൾ കൊണ്ടുവരാം കേട്ടോ....അവൻ സന്തോഷത്തോടെ തുള്ളിച്ചാടി.അന്നവൻ സ്കൂൾ വിട്ട് നേരത്തെ എത്തി.അമ്മേ എച്ഛനെന്താ വരാത്തെ എന്ന ചോദ്യം മാത്രമായിരുന്നു അവന്റെ വായിൽ.അവൻ അച്ചൻ വരുന്നതും നോക്കി വരാന്തയിൽ ഇരുന്നു.അന്ന് നല്ല മഴയായിരുന്നു.ഉണ്ണിക്ക് പേടിയായി.അച്ചഛനെ ഓർത്ത് അവൻ ഏറെ വിഷമിച്ചു.പെട്ടെന്ന് ഒരു വാഹനം വീട്ടിലേക്ക് വരുന്നതായി അവന്റെ ശ്രദ്ധയിൽപ്പെട്ടു. വീടിന്റെ മുറ്റത്ത് ആൾക്കാർ കൂടി വന്നു.ഒന്നുമറിയാതെ ഉണ്ണി അത് നോക്കിയിരുന്നു.ഒരാൾ വെള്ള വസ്ത്രം ധരിച്ച ഒരാളെ കൊണ്ടുവരുന്നത് കണ്ടു.എല്ലാവരും കരയുന്നു.അപ്പോഴേക്ക് അവന്റെ അച്ഛൻ മരിച്ചിരുന്നു.അവൻ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.അവരുടെ കണ്ണീർ പോലെ തന്നെ ആ മഴയും അപ്പോഴും തുടർന്നുകൊണ്ടേയിരുന്നു.ഒരിക്കലും തീരാത്ത കണ്മീർ മഴയായി.
|