ഗവ.എൽ പി സ്കൂൾ മോർക്കാട്/അക്ഷരവൃക്ഷം/വികൃതിക്കുരങ്ങൻ

22:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29217 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വികൃതിക്കുരങ്ങൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികൃതിക്കുരങ്ങൻ

കിങ്ങിണി കാട്ടിൽ മിട്ടു എന്നൊരു കുരങ്ങൻ ഉണ്ടായിരുന്നു. മുതിർന്നവർ പറയുന്നതൊന്നും അവൻ അനുസരിക്കില്ല. നാട്ടിലെങ്ങും ഒരു മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് മനുഷ്യരെല്ലാം വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതായി. കാട്ടിലും ഈ മഹാമാരി പടരുമോ എന്ന് ഭയപ്പെട്ട് സിംഹ രാജാവ് കാട്ടിലുള്ള എല്ലാ മൃഗങ്ങളോടും പുറത്തു പോകരുതെന്നും വ്യക്തി ശുചിത്വം പാലിക്കണമെന്നും പ്രഖ്യാപിച്ചു. മൃഗങ്ങൾ ആരും കാടു വിട്ട് പുറത്തു പോയില്ല .ഒരുനാൾ മിട്ടു കുരങ്ങൻ നാട്ടിലെ ഒരു മാവിൽ കുറെ മാമ്പഴം കണ്ടു .വീട്ടിലുള്ളവർ ആ മാവിനെ ശ്രദ്ധിച്ചില്ല .പഴുത്തു കിടക്കുന്ന മാമ്പഴം കണ്ടു മിട്ടുവിൻെറ വായിൽ വെള്ളമൂറി .അവൻ കൂട്ടുകാരെ വിളിച്ചു പറഞ്ഞു ,നോക്കൂ കൂട്ടുകാരെ !ആ മാവിൽ നിറയെ നല്ല പഴുത്ത മാമ്പഴങ്ങൾ ആണ് .വാ ,നമുക്ക് പോയി കഴിക്കാം.എന്നാൽ മിട്ടുവിൻെറ കൂട്ടുകാർ കാടു വിട്ടുപോകാൻ പേടിച്ചിട്ട് വരുന്നില്ല എന്ന്പറഞ്ഞു. എന്നാൽ മിട്ടുവാകട്ടെ അവരെ ധിക്കരിച്ച് നാട്ടിലെത്തി. മാവിൽ കയറി മാമ്പഴം കഴിച്ചു കൊണ്ടിരുന്നു .അവൻ വയറു നിറഞ്ഞപ്പോൾ തിരിച്ചു കാട്ടിലെത്തി കിടന്നുറങ്ങി .ഉറക്കം എഴുന്നേറ്റപ്പോൾ മിട്ടുവിന് വല്ലാത്ത ക്ഷീണം തോന്നി. അവൻ കാര്യമാക്കിയില്ല അവൻെറ അച്ഛനും അമ്മയും കൂടി അവനെ വൈദ്യരെ കാണിച്ചു. ദിവസങ്ങൾ കഴിയും തോറും ശ്വാസതടസ്സം ,പനി ,ചുമ എല്ലാം മാറി മാറി അവനെ തളർത്തി. കാട്ടിലെ വൈദ്യൻ അവനെ നന്നായി ചികിത്സിച്ചു .പക്ഷേ അവൻ ചത്തു .അവൻെറ മരണം കഴിഞ്ഞ് ആ കാട്ടിലുള്ള പകുതി മൃഗങ്ങൾക്കും രോഗം പിടിപെട്ടു .ആ കാട്ടിലെ പകുതിയോളം മൃഗങ്ങൾ ചത്തു പോയി .മുതിർന്നവർ പറയുന്നത് അനുസരിക്കാത്തതിൻെറ ഫലം മറ്റുള്ളവർ കൂടി അനുഭവിക്കേണ്ടിവര

കാശിനാഥ് എ
3എ ജി.എൽ.പി.എസ്.മോർക്കാട്
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ