സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വിശ്വവിപത്ത്

22:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിശ്വവിപത്ത്      

കലികാലമാണോ ഇത്
 കലികാലമാണോ
 നഗ്നനേത്രങ്ങൾക്കടിമപ്പെടാത്ത വൈറസെ
കലികാലമാക്കിയില്ലേയീയുഗത്തെ
മാനവരാശിയെ കൂട്ടിലടച്ചല്ലോ നീ
നിത്യവൃത്തിക്കു തടസ്സമാക്കിയല്ലോ നീ
ഞങ്ങൾക്ക് പുതിയ കവചങ്ങൾ തന്നുവല്ലോ
നിർത്തുക നിന്നുടെ സംഹാരതാണ്ഡവം
നിർത്തിക്കും നിന്നുടെ സംഹാരതാണ്ഡവം
ധീരനായ മുഖ്യനും ധീരയായ ആരോഗ്യമന്ത്രിയും
അഹോരാത്രം യത്നിക്കുന്നതെന്തിനു പിന്നെ
തളയ്ക്കും നിന്നെ ഞങ്ങൾ
ചൈനയിൽ നിന്നുവന്നെത്തിയ നീ
വിശ്വവിപത്തായി മാറിയല്ലോ
തളയ്ക്കും നിന്നെ ഞങ്ങൾ
സംശയമില്ല തെല്ലും
നീതിപീഠവും കാക്കി വസ്ത്രധാരികളും
ആരോഗ്യ വിഭാഗവും സംഘടിക്കും
സംഘടിച്ച് സംഘടിച്ച് ശക്തരാകും ഞങ്ങൾ
വിശ്വത്തെ മുഴുവൻ വിറപ്പിച്ച വൈറസെ
 നീയാണോ ദശാവതാരത്തിലെ കൽക്കി
തുരത്തും നിന്നെ ഞങ്ങൾ വീഴ്ത്തും
ഈ ജഗത്തിൽ നിനക്കിടം തരില്ല
വൈറസെ തിരിച്ചു പോവുക
നീയെൻ ഓർമ്മകൾക്ക് വിരാമമായി
ഈ ലോകത്തിന് ശാന്തി നൽകീടുവാൻ
നീ എന്നെന്നേക്കുമായി തിരിച്ചു പോകൂ


നീരജ യു ആർ
6 D സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത